Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

THDCIL : 27 എൻജിനീയർ/ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25

മിനിരത്ന കമ്പനിയായ തെഹി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷൻ (ടി.എച്ച്.ഡി.സി) ഇന്ത്യ ലിമിറ്റഡിൽ എൻജിനീയറുടെ 25 ഒഴിവിലേക്കും ലോ ഓഫീസറുടെ 2 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.

  • സിവിൽ -10 ,
  • ഇലക്ട്രിക്കൽ -5 ,
  • മെക്കാനിക്കൽ -5 ,
  • ഐ.ടി – 5 എന്നിങ്ങനെയാണ് എൻജിനീയർ തസ്തികയിലെ ഒഴിവുകൾ.

വിവിധ പ്രോജക്ടുകളിലാണ് അവസരം.

യോഗ്യത :

എൻജിനീയർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഫുൾടൈം ബി.ഇ/ ബി.ടെക് / ബി.എസ്.സിയും (ഇൻഫർമേഷൻ ടെക്നോളജി വിഷയത്തിലേക്ക് എം.സി.എ / ലെവൽ – ബി എക്സാമിനേഷൻ കംപ്യൂട്ടർ സയൻസ് യോഗ്യതയുള്ളവരെയും പരിഗണിക്കും) ലോ ഓഫീസർ തസ്തികയിലേക്ക് നിയമബിരുദവുമാണ് യോഗ്യത , ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം.

മാർക്ക് : 60 ശതമാനം മാർക്കോടെയായിരിക്കണം യോഗ്യതാപരീക്ഷ പാസായിരിക്കേണ്ടത്.

കൂടാതെ പത്താം ക്ലാസ് , പന്ത്രണ്ടാം ക്ലാസ് തലങ്ങളിൽ 65 ശതമാനം മാർക്കോടെ വിജയിച്ചവരുമായിരിക്കണം.

എസ്.സി , എസ്.ടി , ഭിന്നശേഷിവിഭാഗക്കാർക്കും വിമുക്തഭടർക്കും പാസ് മാർക്ക് മതി.

പ്രായപരിധി : 32 വയസ്സ് (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും).

ശമ്പളം : 60,000 രൂപ.

ഫീസ് : 600 രൂപ (എസ്.സി, എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്ത ഭടർക്കും ബാധകമല്ല).

ഫെബ്രുവരി 27 ഫീസടയ്ക്കാം.

മേൽപ്പറഞ്ഞവ കൂടാതെ സീനിയർ എനർജി സ്പെഷ്യലിസ്റ്റിന്റെ നാല് ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

എൻജിനീയർ , ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ഓൺലൈനായും എനർജി സ്പെഷ്യലിസ്റ്റിന്റെ ഒഴിവിലേക്ക് തപാലിൽ വഴിയും അപേക്ഷ സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക് www.thdc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!