Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest UpdatesPart Time Jobs

പത്താം ക്ലാസ് / തത്തുല്യ യോഗ്യതയുള്ളവർക്ക് സശസ്ത്ര സീമാ ബലിൽ 1522 കോൺസ്റ്റബിൾ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സശസ്ത്ര സീമാ ബലിൽ കോൺസ്റ്റബിൾ തസ്തികയിൽ 1522 ഒഴിവുകളുണ്ട്.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

നിയമനം താത്കാലികമാണെങ്കിലും ഏറെക്കാലത്തേക്ക് തുടരാനിടയുണ്ട്.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : കോൺസ്റ്റബിൾ ( ഡ്രൈവർ )

  • ഒഴിവുകളുടെ എണ്ണം : 574
  • പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.
  • യോഗ്യത : പത്താം ക്ലാസ് / തത്തുല്യം , ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.
  • പ്രായപരിധി : 21 – 27 വയസ്സ്.

തസ്തികയുടെ പേര് : കോൺസ്റ്റബിൾ ( ലബോറട്ടറി അസിസ്റ്റൻറ് )

  • ഒഴിവുകളുടെ എണ്ണം : 21
  • യോഗ്യത : പത്താം ക്ലാസ് , അംഗീകൃത ലബോറട്ടറി അസിസ്റ്റൻറ് കോഴ്‌സ്‌.
  • പ്രായപരിധി : 18 – 25 വയസ്സ്.

തസ്‌തികയുടെ പേര് : കോൺസ്റ്റബിൾ ( വെറ്ററിനറി )

  • ഒഴിവുകളുടെ എണ്ണം : 161
  • യോഗ്യത : പത്താം ക്ലാസ്. മികച്ച വെറ്ററിനറി ഹോസ്പിറ്റലിൽ മൃഗങ്ങളെ പരിപാലിച്ചുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

തസ്‌തികയുടെ പേര് : കോൺസ്റ്റബിൾ ( ആയ ) 

  • ഒഴിവുകളുടെ എണ്ണം : 05
  • സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം.
  • യോഗ്യത : പത്താം ക്ലാസ് , റെഡ് ക്രോസ് സൊസൈറ്റിയിൽ നിന്ന് ലഭിച്ച ഫസ്റ്റ് എയ്ഡ് പരീക്ഷയിൽ വിജയിച്ച സർട്ടിഫിക്കറ്റ് , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 18 – 25 വയസ്സ്.

തസ്‌തികയുടെ പേര് : കോൺസ്റ്റബിൾ ( കാർപ്പെൻറർ , പ്ലംബർ , പെയിൻറർ )

  • ഒഴിവുകളുടെ എണ്ണം : 16
  • യോഗ്യത : പത്താം ക്ലാസ് , ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം / ഒരു വർഷത്തെ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സും ഒരുവർഷത്തെ പ്രവൃത്തിപരിചയവും / ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ കോഴ്സ് , ട്രേഡ് ടെസ്റ്റ് പാസായിരിക്കണം.
  • പ്രായപരിധി : 18 – 25 വയസ്സ്.

തസ്‌തികയുടെ പേര് : കോൺസ്റ്റബിൾ ( കുക്ക് , വാഷർമാൻ , ബാർബർ , സഫായ് വാല , വാട്ടർ കാരിയർ , വെയ്റ്റർ , ടെയ്ലർ , ഗാർഡനർ , കോബ്ലർ )

  • ഒഴിവുകളുടെ എണ്ണം : 745
  • യോഗ്യത : പത്താം ക്ലാസ് , ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം / ഒരു വർഷത്തെ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സും ഒരുവർഷത്തെ പ്രവൃത്തിപരിചയവും / ബന്ധപ്പെട്ട് ട്രേഡിൽ രണ്ടുവർഷത്തെ കോഴ്‌സ്‌. ട്രേഡ് ടെസ്റ്റ് പാസായിരിക്കണം.
  • പ്രായപരിധി : 18 – 23 വയസ്സ്.

അപേക്ഷാഫീസ് 100 രൂപയാണ്.

എസ്.സി , എസ്.ടി വിഭാഗക്കാർ , വനിതകൾ , വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.

www.ssbrectt.gov.in എന്ന വെബ്സൈറ്റിൽനിന്ന് വിശദവിവരങ്ങൾ ലഭിക്കും.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26.

Important Links
Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!