Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical Jobs

ശ്രീ ചിത്രയിൽ 20 ഒഴിവ്

തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ വിഭാഗങ്ങളിലായി 20 ഒഴിവുകളുണ്ട്.

എല്ലാം താത്കാലിക നിയമനങ്ങളാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


  • തസ്തികയുടെ പേര് : റിസപ്ഷനിസ്റ്റ് കം ടെലിഫോൺ ഓപ്പറേറ്റർ
    ഒഴിവുകളുടെ എണ്ണം : 06
    യോഗ്യത : 50 ശതമാനം മാർക്കോടെ ബിരുദം, ഇംഗ്ലീഷ് ഹിന്ദി,മലയാളം എന്നീ ഭാഷകളിൽ പ്രാവീണ്യം.ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റിലെ സർട്ടിഫിക്കറ്റ് അഭിലഷണീയം.
    പ്രായപരിധി : 30 വയസ്സ്.
    അവസാന തീയതി : ഒക്ടോബർ 20

 

  • തസ്‌തികയുടെ പേര് : മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്
    ഒഴിവുകളുടെ എണ്ണം : 05 (ജനറൽ-3,ഒ.ബി.സി.-2)
    യോഗ്യത : ബി.എസ്.സി.ബയോളജിക്കൽ സയൻസ്,ഡി.എം.ആർ.എസ്.സി./ബി.എം.ആർ.എസ്.എസ്.സി., രണ്ട്-മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ബി.എം.ആർ.സി.യും നാല് വർഷത്തെ പ്രവൃത്തി പരിചയവും.
    പ്രായപരിധി : 35 വയസ്സ്.
    അഭിമുഖം ഒക്ടോബർ 20-ന് രാവിലെ 9:30-ന് മെഡിക്കൽ കോളജ് ക്യാമ്പസിലെ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിൽ നടക്കും.

 

  • തസ്‌തികയുടെ പേര് : അപ്രന്റീസ് ഇൻ സി.എസ്.ആർ.ടെക്നോളജി
    ഒഴിവുകളുടെ എണ്ണം : 02
    യോഗ്യത : ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മെക്കാനിക്ക് മെഡിക്കൽ ഇലക്ട്രോണിക്സ് എന്നിവയിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബയോമെഡിക്കലിലോ മെഡിക്കൽ ഇലക്ട്രോണിക്സിലോ വി.എച്ച്. എസ്.ഇ.
    അഭിമുഖം : ഒക്ടോബർ 21 ന് രാവിലെ ഒമ്പതിന് ക്യാമ്പസിൽ നടക്കും

 

  • തസ്തികയുടെ പേര് :: ജൂനിയർ റീസേർച്ച് ഫെലോ
    ഒഴിവുകളുടെ എണ്ണം : 02
    യോഗ്യത : എം.ടെക്.ബയോമെഡിക്കൽ എൻജിനീയറിങ്/കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ എം.എ./എം.എസ്.സി.സൈക്കോളജി,മൂന്ന് മാസത്തെ പ്രവൃത്തി പരിചയം.
    നെറ്റ്/ഗേറ്റ് /എം.എസ്.സി.നഴ്‌സിങ്, മൂന്ന് വർഷത്തെ അധ്യാപന/ഗവേഷണ പരിചയം.
    ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം.
    സൈക്കോളജിയിലെ ഡിപ്ലോമ/ബിരുദം അഭികാമ്യം.
    പ്രായപരിധി : 35 വയസ്സ്.
    അവസാന തീയതി : ഒക്ടോബർ 22

 

  • തസ്തികയുടെ പേര് : ഫിസിയോതെറാപ്പിസ്റ്റ്
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : ഫിസിയോതെറാപ്പിയിൽ ബിരുദാനന്തര ബിരുദം. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
    പ്രായപരിധി : 35 വയസ്സ്
    അവസാന തീയതി : ഒക്ടോബർ 22

 

  • തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : ബിരുദം,60 ശതമാനം മാർക്കോടെ സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡ്.,ഒരു വർഷത്തെ അധ്യാപന പരിചയം,
    ആർ.സി.ഐ. രജിസ്ട്രേഷൻ.
    പ്രായപരിധി : 35 വയസ്സ്
    അവസാന തീയതി : ഒക്ടോബർ 22

 

  • തസ്തികയുടെ പേര് : പ്രോജക്ട് ടെക്നിഷ്യൻ
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : 60 ശതമാനം മാർക്കോടെ എം.എസ്.സി.ബയോടെക്നോളജി/ബയോ കെമിസ്ട്രി/ലൈഫ് സയൻസസ്.
    പ്രവൃത്തി പരിചയം അഭികാമ്യം.
    പ്രായപരിധി : 35 വയസ്സ്.
    അവസാന തീയതി : ഒക്ടോബർ 22

 

  • തസ്തികയുടെ പേര് : സയന്റിസ്റ്റ് ബി
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : പബ്ലിക് ഹെൽത്ത്/കമ്മ്യൂണിറ്റി മെഡിസിൻ/ഡെന്റിസ്ട്രി/ബയോസ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം., രണ്ട് വർഷത്തെ ഗവേഷണ പരിചയം.
    പ്രായപരിധി : 40 വയസ്സ്.
    അവസാന തീയതി : ഒക്ടോബർ 22

 

  • തസ്തികയുടെ പേര് : അസിസ്റ്റന്റ് പ്രൊഫസർ
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : ന്യൂറോ അനസ്തേഷ്യോളജിയിൽ എം.ഡി./ഡി.എം..,മൂന്ന് വർഷത്തെ അധ്യാപന/ഗവേഷണ പരിചയം.
    അഭിമുഖം ഒക്ടോബർ 23 ന് ക്യാമ്പസിൽ നടക്കും.

വിശദ വിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റോ,ചുവടെ കൊടുത്തിട്ടുള്ള ലിങ്കോ സന്ദർശിക്കുക

Important Links
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!