Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Bank jobsBanking/Insurance JobsEngineering JobsJob NotificationsLatest Updates

SBI-യിൽ 3850 ഓഫീസർ അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 16

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 3850 സർക്കിൾ ബേസ്‌ഡ് ഓഫീസർ ഒഴിവുണ്ട്.

എസ്.ബി.ഐ.യുടെ ഏഴ് സർക്കിളുകളിലാണ് ഒഴിവ് .

അപേക്ഷിക്കുന്ന സർക്കിളുകളിലായിരിക്കും നിയമനം .

ഒരാൾക്ക് ഒരു സംസ്ഥാനത്തിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ .

ഒഴിവുള്ള സർക്കിളുകൾ : അഹമ്മദാബാദ് , ബെംഗളൂരു , ഭോപ്പാൽ , ചെന്നൈ , ഹൈദരാബാദ് , ജയ്‌പുർ , മഹാരാഷ്‌ട്ര .

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം .

പ്രായപരിധി :

  • 01.08.2020 – ന്  – 30 വയസ്സ്.ഉദ്യോഗാർത്ഥികൾ 02.08.1990 ന് ശേഷം ജനിച്ചവരായിരിക്കണം
  • എസ്.സി. / എസ്.ടി . വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും .

പ്രവൃത്തിപരിചയം : ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിലോ റീജണൽ റൂറൽ ബാങ്കിലോ ഓഫീസറായുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .

  • അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.
  • അപേക്ഷിക്കുന്നതിനൊപ്പം പ്രാദേശികഭാഷപരിജ്ഞാനം തെളിയിക്കുന്നതിനായി അതത് സംസ്ഥാനങ്ങളിലെ പത്താംക്ലാസ് / പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

തിരഞ്ഞെടുപ്പ് :

  • ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ് .
  • അപേക്ഷകരുടെ അടിസ്ഥാനത്തിൽ ചിലപ്പോൾ എഴുത്തു പരീക്ഷയുണ്ടാകും .
  • സർക്കിൾ ബേസ്‌ഡ് ഓഫീസറായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറുമാസത്തെ പ്രൊബേഷൻ സമയമുണ്ടായിരിക്കും .
  • അപേക്ഷാഫീസ് : 750 രൂപയാണ് . എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.
  • ഓൺലൈനായി ഫീസടയ്ക്കാം .

അപേക്ഷിക്കേണ്ട വിധം 


അപേക്ഷിക്കാനും വിശദവിവരങ്ങൾക്കുമായി www.sbi.co.in/careers എന്ന വെബ്സൈറ്റ് കാണുക .

വെബ്സൈറ്റിൽ അപേക്ഷയോടൊപ്പം അനുബന്ധരേഖകളും അപ്‌ലോഡ് ചെയ്യണം .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16 .

Important Links
Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!