Please wear masks while going out in public places.

Government JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical Jobs

റിസർവ് ബാങ്കിൽ മെഡിക്കൽ കൺസൾട്ടൻറ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 21

റിസർവ് ബാങ്കിൽ മെഡിക്കൽ കൺസൾട്ടൻറ് ഒഴിവ് : ഭാരതീയ റിസർവ് ബാങ്കിൻറ തിരുവനന്തപുരത്തുള്ള ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിൽ മെഡിക്കൽ കൺസൾട്ടൻറിൻറ രണ്ട് ഒഴിവുകളുണ്ട്.

ജനറൽ തസ്തികയിലും ഒ.ബി.സി തസ്തികയിലും ഓരോന്നുവീതം ഒഴിവുകളാണുള്ളത്.

ഓഫീസുകളുടെയും സ്റ്റാഫ് ക്വാർട്ടേഴ്സ്സുകളുടെയും ഭാഗമായുള്ള വിവിധ ഡിസ്പെൻസറികളിലായിരിക്കും ജോലി.

മൂന്നുവർഷത്തെ കരാർ നിയമനമാണ്.


തസ്‌തികയുടെ പേര് : മെഡിക്കൽ കൺസൾട്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.ബി.ബി.എസ് , ഹോസ്പിറ്റലിലോ ക്ലിനിക്കിലോ ഉള്ള രണ്ടുവർഷത്തെ പ്രവൃത്തി പരിചയം.
  • ജനറൽ മെഡിസിനിൽ എം.ഡി.യുള്ളവർക്കും അപേക്ഷിക്കാം.

അപേക്ഷകർ ഡിസ്പെൻസറികൾക്ക് അഞ്ചുകിലോമീറ്റർ പരിധിയിലുള്ളവരാകണം.

ശമ്പളം : മണിക്കൂറിന് 850 രൂപ.

അപേക്ഷാഫോമിൻറ മാതൃകയും വിശദവിവരങ്ങളും https://opportunities.rbi.org.in/Scripts/Vacancies.aspx എന്ന ലിങ്കിൽനിന്ന് ലഭിക്കും.

അപേക്ഷ

Regional Director,
Human Resource Management Department,
Reserve Bank of India,
Bakery Junction,
PB No.6507,
Thiruvananthapuram – 695033

എന്ന വിലാസത്തിൽ അയക്കണം.

കവറിനു പുറത്ത് Application for the post of Medical Consultant on contract basis with fixed hourly remuneration  എന്ന് എഴുതണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 21

Important Links
Official Notification Click Here
More Details Click Here

data-matched-content-ui-type="image_card_sidebyside"
Show More

Related Articles

error: Content is protected !!