Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesJob NotificationsKerala Govt JobsKerala PSC Updates

കേരള ജുഡീഷ്യൽ സർവീസ് പരീക്ഷ 2020 : 55 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22

മുൻസിഫ് മജിസ്ട്രേറ്റ് തിരഞ്ഞെടുപ്പിനുള്ള ജുഡീഷ്യൽ സർവീസ് പരീക്ഷ 2020 – ന് ഹൈക്കോടതി വിജ്ഞാപനം .

ഓൺലൈനായി അപേക്ഷിക്കണം .

രണ്ട് ഘട്ടപരീക്ഷയിലൂടെയും വൈവ – വോസിയിലൂടെയുമാണ് തിരഞ്ഞെടുപ്പ് .

യോഗ്യത , ഒഴിവുകളുടെ എണ്ണം എന്നിവ ചുവടെ ചേർക്കുന്നു 


  • യോഗ്യത : നിയമ ബിരുദം . ബാർ കൗൺസിൽ ഓഫ് ഇന്ത്യയിൽ അഡ്വക്കേറ്റ് എൻറോൾമെൻറ്
  •  ശാരീരികക്ഷമതയുണ്ടായിരിക്കണം .
  • ഒഴിവ് : 55 ( ജനറൽ -47 , എസ് . സി . – 1 , ഹിന്ദു നാടാർ -1 , എസ്.ഐ. യു.സി. – 2 , ലാറ്റിൻ കാത്തലിക്സ് ആഗ്ലോ ഇന്ത്യൻസ് -2 , എസ് . സി . – 1 , ഒ.ബി.സി. – 1 )
  • പ്രായം : 2020 ജനുവരി ഒന്നിന് 35 വയസ്സ് പൂർത്തിയാകരുത് .

എഴുത്തു പരീക്ഷയുടെ വിശദവിവരങ്ങൾ


രണ്ട് ഘട്ട പരീക്ഷയാണുള്ളത്.

പ്രിലിമിനറി പരീക്ഷ :

ഒബ്ജക്ടീവ് രീതിയിലാണ് . 100 ചോദ്യങ്ങളാണുള്ളത് .

ഓരോ ചോദ്യത്തിനും രണ്ടുമാർക്ക് വീതം . മൊത്തം 200 മാർക്ക് . തെറ്റിന് ഒരുമാർക്ക് നഷ്ടപ്പെടും.

രണ്ടര മണിക്കൂറാണ് പരീക്ഷ . പരീക്ഷയ്ക്ക് മൂന്ന് പാർട്ടുണ്ട് .

പാർട്ട് എ :

വിഷയങ്ങൾ : കോഡ് ഓഫ് സിവിൽ പ്രൊസീജർ , ഇന്ത്യൻ കോൺട്രാക്ട് ആക്ട് , നെഗോഷ്യബിൾ ഇൻസ്ട്രമെൻറ് ആക്ട് , ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട് , സ്പെസിഫിക്ക് റിലീഫ് ആക്ട് , കേരള ബിൽഡിങ് ( ലീസ് ആൻഡ് റെൻറ് കൺട്രോൾ ) ആക്ട് എന്നിവയാണ്.

പാർട്ട് ബി :

വിഷയങ്ങൾ : കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ , ഇന്ത്യൻ പീനൽ കോഡ് , ഇന്ത്യൻ എവിഡൻസ് .

പാർട്ട് സി :

വിഷയങ്ങൾ : ഇന്ത്യൻ ഭരണഘടന , ലീഗൽ ജി.കെ. റീസണിങ് ആൻഡ് മെൻറൽ എബിലിറ്റി .

മെയിൻ പരീക്ഷ:

നാല് പേപ്പറുണ്ട് . ഓരോ പേപ്പറിനും 100 മാർക്ക് വീതം . മൊത്തം 400 മാർക്ക് .

മെയിൻ പരീക്ഷയുടെ വിശദമായ സിലബസ് www.hckrecruitment.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് .

വൈവാ – വോസിക്ക് 50 മാർക്കാണുള്ളത് .

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കേരള ജുഡീഷ്യൽ അക്കാദമിയു ടെ ഒന്നു മുതൽ രണ്ടുവർഷത്ത പരിശീലനം ഉണ്ടായിരിക്കും .

അപേക്ഷ സമർപ്പിക്കേണ്ട വിധം :


www.hckrecruitment.nic.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക .

ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം .

അപേക്ഷാഫീസ് : 1000 രൂപ . എസ്.സി. / എസ്.ടി . ഭിന്നശേഷി എന്നിവർക്ക് ഫീസില്ല .
ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / നൈറ്റ് ബാങ്കിങ് മുഖേനയോ ഓഫ് ലെനായി ചെലാൻ മുഖേനയോ ഫീസടയ്ക്കാം.

അപേക്ഷി സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22 .

Important Links
Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!