പവർഗ്രിഡിൽ അസിസ്റ്റന്റ് ഓഫീസർ ട്രെയിനി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷനിൽ അസിസ്റ്റന്റ് ഓഫീസർ ട്രെയിനിയാവാൻ (ഫിനാൻസ്) അവസരം.
പവർ ഗ്രിഡിൽ 28 ഒഴിവും സബ്സിഡിയറി സ്ഥാപനമായ സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ (സി.ടി.യു.ഐ.എൽ) മൂന്ന് ഒഴിവുമുണ്ട്.
യോഗ്യത : സി.എ/ ഐ.സി.ഡബ്ല്യു.എ (സി.എം.എ) വിജയം.
പ്രായം : 28 വയസ്സാണ് ഉയർന്ന പ്രായപരിധി (31.01.1994 – നോ അതിനുശേഷമോ ജനിച്ചവർ. എസ്.സി , എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.
ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.
എഴുത്തുപരീക്ഷ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് , ഗ്രൂപ്പ് ഡിസ്കഷൻ , അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.
ചെന്നൈയുൾപ്പെടെ ഏഴുനഗരങ്ങളിൽവെച്ചാവും പരീക്ഷ.
ഒരുവർഷമാണ് ട്രെയിനിങ് കാലാവധി.
ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവരെ ഓഫീസർ തസ്തികയിൽ നിയമിക്കും.
ഇന്ത്യക്കകത്തും പുറത്തും നിയമനം ലഭിക്കാം.
നിയമിക്കപ്പെടുമ്പോൾ സർവീസ് ബോണ്ട് നൽകണം.
അപേക്ഷാഫീസ് : 500 രൂപ (എസ്.സി , എസ്.ടി , ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ബാധകമല്ല).
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |