യു.എ.ഇയിലെ കമ്പനിയിൽ ടെക്നീഷ്യൻ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15.
ODEPC Notification 2023 : കേരളസർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) മുഖേന യു.എ.ഇ.യിലെ പ്രമുഖ കമ്പനിയിലെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.
പുരുഷന്മാർക്ക് അപേക്ഷിക്കാം.
- ഡ്രാഫ്റ്റ്സ്മാൻ (പൈപ്പിങ്),
- ത്രി ഡി മോഡെലർ (ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രു മെന്റേഷൻ),
- ഡോട്ട്സ്മാൻ (ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ),
- എൻജിനീയർ (ഇലക്ട്രിക്കൽ),
- പൈപ്പിങ് ത്രി.ഡി മോഡെലർ,
- എച്ച്.വി.എ.സി. ഡിസൈൻ എൻജിനീയർ,
- എൻജിനീയർ (പൈപ്പിങ്),
- ഡോട്ട്സ്മാൻ (സ്ട്രക്ചറൽ),
- എൻജിനീയർ (സ്ട്രക്ചറൽ),
- ഡക്ടിങ് സൂപ്പർവൈസർ,
- സീനിയർ ഇൻസ്ട്രക്ടർ (പൈപ്പ്),
- സീനിയർ ഇൻസ്ട്രക്ടർ (പൈപ്പ്),
- സീനിയർ ഇൻസ്ട്രക്ടർ (സ്കഫോൾഡിങ്) എന്നീ തസ്തികകളിലാണ് അവസരം.
അപേക്ഷകർ ബന്ധപ്പെട്ട മേഖലയിൽ ഐ.ടി.ഐ./ഡിപ്ലോമ/ഡിഗ്രിയോ ഉള്ളവരും മൂന്നോ അതിൽ കൂടുതലോ വർഷം തൊഴിൽ പരിചയമുള്ളവരും ആയിരിക്കണം.
പ്രായം: 24-39 വയസ്സ്.
ശമ്പളത്തിനുപുറമേ താമസ സൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ബയോഡേറ്റ, വിദ്യാഭ്യാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയം തുടങ്ങിയവയുടെ രേഖകൾ സഹിതം recruit@odepc.in എന്ന ഇ-മെയിൽ വഴി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15.
വിശദവിവരങ്ങൾക്ക് www.odepc.kerala.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ : 0471-2329440/41/42/45/43.
Important Links | |
---|---|
More Info : RECRUITMENT OF DRAUGHTSMAN – PIPING TO UAE | Click Here |
More Info : RECRUITMENT OF 3D MODELLER – ELECTRICAL & INSTRUMENTATION TO UAE | Click Here |
More Info : RECRUITMENT OF DRAUGHTSMAN – ELECTRICAL & INSTRUMENTATION TO UAE | Click Here |