Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Gulf/Abroad JobsJob NotificationsLatest UpdatesTeaching Jobs

ഒമാനിൽ അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10

സുൽത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ സ്കൂളിൽ അധ്യാപക ഒഴിവുകളിലേക്ക് ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയീസ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡേപെക്) അപേക്ഷ ക്ഷണിച്ചു.

തസ്തിക, യോഗ്യത, ഉയർന്ന പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : അസിസ്റ്റന്റ് പ്രിൻസിപ്പൽ (സ്ത്രീകൾ മാത്രം)

  • യോഗ്യത : ഇംഗ്ലീഷ്/സയൻസ്/മാത്‍സ് ബിരുദവും ബി.എഡും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളിൽ വൈസ് പ്രിൻസിപ്പലായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 48 വയസ്സ്.

തസ്തികയുടെ പേര് : പ്രൈമറി ഇൻ-ചാർജ് (സ്ത്രീകൾ മാത്രം)

  • യോഗ്യത : ഇംഗ്ലീഷ്/സയൻസ്/മാത്‍സ് ബിരുദവും ബി.എഡ് മോണ്ടിസോറി സർട്ടിഫിക്കറ്റും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളിൽ ഇൻ-ചാർജായി അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 45 വയസ്സ്.

തസ്തികയുടെ പേര് : ഫിസിക്സ് ടീച്ചർ

  • യോഗ്യത : ഫിസിക്സിൽ ബിരുദാനന്തരബിരുദവും ബി.എഡും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. ഹയർ സെക്കൻഡറി ക്ലാസുകളിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. എൻട്രൻസ് കോച്ചിങ്ങിലുള്ള പരിചയം അഭികാമ്യം.
  • പ്രായപരിധി : 40 വയസ്സ്.

എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലുള്ള ആശയവിനിമയ പാടവം, കംപ്യൂട്ടർ പ്രാവീണ്യം, ടീം ലീഡർഷിപ്പ് എന്നിവ നിർബന്ധമാണ്.

ശമ്പളത്തിന് പുറമേ താമസം, യാത്രാആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും.

അഭിമുഖത്തിൽ പങ്കെടുക്കാനായി ബയോഡേറ്റ jobs@odepc.in എന്ന ഇ-മെയിലിലേക്ക് ജൂൺ 10-ന് മുൻപ് അയക്കണം.

വിശദവിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Ph : 0471-2329441/42.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!