Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsEngineering JobsJob NotificationsLatest Updates

കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം-സിൽ ക്യുറേറ്റർ/ഓഫീസർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25

കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയത്തിനുകീഴിൽ കൊൽക്കത്തയിലുള്ള നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം-സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

9 ഒഴിവുണ്ട്.

ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : ക്യുറേറ്റർ – ബി

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : ഫസ്റ്റ് ക്ലാസോടെ എം.എസ്.സി/ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്, ഒരു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ എം.എസ്.സി/ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്, സയൻസ് കമ്യൂണിക്കേഷനിൽ എം.ടെക്. അല്ലെങ്കിൽ എം.ടെക്./എം.ഇ./എം.എസ്.(എൻജിനീയറിങ്)/പിഎച്ച്.ഡി. (സയൻസ്)/പിഎച്ച്.ഡി (എൻജിനീയറിങ്).
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 56,100-1,77,500 രൂപ.

തസ്തികയുടെ പേര് : അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ ബിരുദം/തത്തുല്യം, ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 56,100-1,77,500 രൂപ.

തസ്തികയുടെ പേര് : സെക്ഷൻ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 30 വയസ്സ്.
  • ശമ്പളം : 44,900-1,42,400 രൂപ.

തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ്- I

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സർവകലാശാലാ ബിരുദം.
  • പ്രായപരിധി : 30 വയസ്സ്.
  • ശമ്പളം : 35,400-1,12,400 രൂപ.

ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ് :

സെക്ഷൻ ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് 300 രൂപയും ക്യുറേറ്റർ, അസി.എക്സി.എൻജിനീയർ തസ്തികകളിലേക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്.

(വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും വിമുക്തഭടർക്കും ഫീസ് ബാധകമല്ല).

വിശദവിവരങ്ങളും അപേക്ഷാഫോമും www.ncsm.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!