NCDC-യിൽ 30 ഒഴിവ്
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ഏപ്രിൽ 12

നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെൻറ് കോർപ്പറേഷനിൽ (എൻ.സി.ഡി.സി.)വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
30 ഒഴിവുകളുണ്ട്
ഡൽഹിയിലെ ഹെഡ് ഓഫീസിലോ,രാജ്യത്ത് മറ്റിടങ്ങളിലുള്ള റീജിയണൽ ഓഫീസുകളിലോ നിയമനം ലഭിക്കാം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അസിസ്റ്റൻറ് ഡയറക്ടർ (ജനറൽ)
ഒഴിവുകളുടെ എണ്ണം : 5
യോഗ്യത : ബിരുദവും ഫിനാൻസ്/മാർക്കറ്റിങ് സ്പെഷ്യലൈസേഷനോട് കൂടിയുള്ള ഫുൾടൈം ദ്വിവത്സര/പാർട്ട് ടൈം ത്രിവത്സര എം.ബി എ.യും അല്ലെങ്കിൽ ഇക്കണോമിക്സ്/കൊമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സ്/അഗ്രി. ബിസിനസ്/റൂറൽ മാനേജ്മെൻറ്/കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്/ബാങ്കിങ് ഇൻഷുറൻസിൽ ബിരുദാനന്തരബിരുദം.,അല്ലെങ്കിൽ ചാട്ടേർഡ് അക്കൗണ്ടൻറ്,കോസ്റ്റ് അക്കൗണ്ടന്റ്.
രണ്ടു വർഷത്തെ പരിചയം
ഉയർന്ന പ്രായം : 30 വയസ്സ്
തസ്തികയുടെ പേര് : പ്രോഗ്രാം ഓഫീസർ (ജനറൽ)
ഒഴിവുകളുടെ എണ്ണം : 6
യോഗ്യത : 50 ശതമാനത്തിൽ കുറയാത്ത (എസ്.സി/എസ്.ടി.വിഭാഗക്കാർക്ക് 45 ശതമാനം) മാർക്കോടെയുള്ള ബിരുദവും കേന്ദ്ര/സംസ്ഥാന ഗവൺമെൻറ്/അർദ്ധസർക്കാർ/സഹകരണമേഖലയിലെ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
കോർപ്പറേഷനിൽ ഡിപ്ലോമ അഭികാമ്യം.
ഉയർന്ന പ്രായം : 30 വയസ്സ്
തസ്തികയുടെ പേര് : സീനിയർ അസിസ്റ്റന്റ് (ജനറൽ)
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത : 50 ശതമാനത്തിൽ കുറയാത്ത (എസ്.സി/എസ്.ടി.വിഭാഗക്കാർക്ക് 45 ശതമാനം) മാർക്കോടെയുള്ള ബിരുദവും കമ്പ്യൂട്ടർ അറിവും.
തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ് (ജനറൽ)
ഒഴിവുകളുടെ എണ്ണം : 9
യോഗ്യത : ബിരുദവും കമ്പ്യൂട്ടർ അറിവും
ഉയർന്ന പ്രായം : 27 വയസ്സ്
ഇത് കൂടാതെ ഇവ കൂടാതെ ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ), ഡെപ്യൂട്ടി ഡയറക്ടർ (എം.ഐ.എസ്),ഡെപ്യൂട്ടി ഡയറക്ടർ (ഫുഡ് പ്രോസസിംഗ്), അസിസ്റ്റൻറ് ഡയറക്ടർ (ലീഗൽ), അസിസ്റ്റന്റ് ഡയറക്ടർ (എം.ഐ.എസ്), അസിസ്റ്റൻറ് ഡയറക്ടർ (ഹോർട്ടികൾച്ചർ), അസിസ്റ്റൻറ് ഡയറക്ടർ (ലൈവ് സ്റ്റോക്ക്) തസ്തികകളിൽ ഓരോ ഒഴിവാണുള്ളത്.
സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷാഫീസ് : പ്രോഗ്രാം ഓഫീസർ,സീനിയർ അസിസ്റ്റൻറ്,ജൂനിയർ അസിസ്റ്റൻറ് തസ്തികകളിൽ 750 രൂപയും ഡെപ്യൂട്ടി ഡയറക്ടർ,അസിസ്റ്റന്റ് തസ്തികകളിൽ 1200 രൂപയുമാണ് അപേക്ഷാഫീസ്.
എസ്.സി/എസ്.ടി.വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.
ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
വിശദവിവരങ്ങൾ www.ncdc.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ : www.ncdc.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് എടുത്ത് സൂക്ഷിച്ചുവയ്ക്കണം.ഇവ തപാലിൽ അയക്കേണ്ടതില്ല.
എന്നാൽ അഭിമുഖം/സ്കിൽ ടെസ്റ്റിന് ഹാജരാകണം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ഏപ്രിൽ 12
Important Links | |
---|---|
Notification | Click Here |
Detailed Notification | Click Here |
Apply Online | Click Here |
More Details | Click Here |