Please wear masks while going out in public places.

10/+2 JobsGovernment JobsJob NotificationsLatest Updates

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് ആവാം

10,000 ഒഴിവുകൾക്ക് സാധ്യത | യോഗ്യത : പത്താം ക്ലാസ്

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

പതിനായിരത്തിലധികം ഒഴിവുകൾ പ്രതീക്ഷിക്കുന്നുണ്ട്.

തസ്തികകൾ : 18-25, 18-27 വയസ്സ് എന്നിങ്ങനെ രണ്ടു പ്രായവിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്

പ്രായം :

 • 2021 ജനുവരി ഒന്നിന് 18-25
  (1996 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം)/
 • 18-27 (1994 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം).

വയസ്സിളവ് : എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി-കാർക്ക് മൂന്നുവർഷവും അംഗപരിമിതർക്ക് ചുരുങ്ങിയത് 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും

വിമുക്തഭടൻമാർക്ക് സർവീസ് കാലയളവിനു പുറമേ മൂന്നുവർഷം ഇളവ് ലഭിക്കും.

വിധവകൾ, വിവാഹമോചിതരായി പുനർവിവാഹം ചെയ്തിട്ടില്ലാത്ത വനിതകൾ എന്നിവർക്ക് 35 വയസ്സാണ് ഉയർന്ന പ്രായപരിധി.

ഇതേ വിഭാഗത്തിൽ ഉൾപ്പെടുന്ന എസ്.സി/എസ്.ടി.കാർക്ക് 40 വയസ്സ് വരെ അപേക്ഷിക്കാം

യോഗ്യത


 • എസ്.എസ്.എൽ.സി തത്തുല്യം

പരീക്ഷ


 • രണ്ടു ഘട്ടങ്ങളിലായുള്ള പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്

ആദ്യഘട്ടം കമ്പ്യൂട്ടർ അധിഷ്ഠിതവും രണ്ടാംഘട്ടം വിവരണാത്മകവുമായിരിക്കും.

ആദ്യഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2021 ജൂലായ് 1 മുതൽ 20 വരെ നടക്കും

സിലബസ് ഇതോടൊപ്പം പട്ടികയിൽ ചേർക്കുന്നു

മൾട്ടിപ്പിൾ ചോയ്സ് കൂടിയ ഒബ്ജക്ടീവ് രീതിയിലുള്ളവയിരിക്കും ചോദ്യങ്ങൾ

0.25 എന്ന രീതിയിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും

ഒന്നാം ഘട്ട പരീക്ഷ ജയിക്കുന്നവരെയാണ് നവംബർ 21ന് നടക്കുന്ന രണ്ടാംഘട്ട വിവരണാത്മക പരീക്ഷയിൽ ഉൾപ്പെടുത്തുക.

മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷയിലോ ഇംഗ്ലീഷിലോ ഷോർട്ട് എസ്സേ/ലെറ്റർ എന്നിവ എഴുതുവാൻ ആയിരിക്കും ഈ പരീക്ഷ.

50 മാർക്കിനുളള പരീക്ഷ അരമണിക്കൂർ ദൈർഘ്യമുള്ള അതായിരിക്കും.

രണ്ടാംഘട്ട പരീക്ഷ യോഗ്യത നിർണ്ണയ പരീക്ഷ മാത്രമാണ്.

ഈ പരീക്ഷയിൽ ജനറൽ വിഭാഗക്കാർ ചുരുങ്ങിയത് 40 ശതമാനവും സംവരണ വിഭാഗക്കാർ 35 ശതമാനവും മാർക്ക് നേടിയിരിക്കണം.

കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങളും ബ്രാക്കറ്റിൽ കോഡും ചേർക്കുന്നു

 • എറണാകുളം (9213)
 • കണ്ണൂർ (9202)
 • കൊല്ലം (9210)
 • കോട്ടയം (9605)
 • കോഴിക്കോട് (9206)
 • തൃശ്ശൂർ (9212)
 • തിരുവനന്തപുരം (9211)

അപേക്ഷാഫീസ് : 100 രൂപ

ഓൺലൈനായോ എസ്.ബി.ഐ.ചെലാൻ ഉപയോഗിച്ച്‌ എസ്.ബി.ഐ ശാഖകളിൽ നേരിട്ടോ ഫീസ് അടയ്ക്കാം.

ചെലാൻ വെബ്സൈറ്റിൽ ലഭിക്കും.

ഓൺലൈനായി മാർച്ച് 23 വരെയും ചെലാൻ ഉപയോഗിച്ച് മാർച്ച് 29 വരെയും ഫീസടക്കാം.

ഫീസിളവ് : വനിതകൾ എസ്.സി/എസ്.ടി. അംഗപരിമിതർ,വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.

അപേക്ഷ : www.ssc.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 21


ഓൺലൈൻ അപേക്ഷ


രണ്ടു ഘട്ടങ്ങളാണ് അപേക്ഷയ്ക്കുള്ളത്.

ആദ്യഘട്ടത്തിൽ വൺടൈം രജിസ്ട്രേഷൻ ആണ് നേരത്തെ ഇത് പൂർത്തിയാക്കിയവർക്ക് പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്തു നേരിട്ട് അപേക്ഷ സമർപ്പിക്കാം

ആദ്യമായി അപേക്ഷിക്കുന്നവർ വൺടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്തു അപേക്ഷിക്കണം

വൺടൈം രജിസ്ട്രേഷൻ രജിസ്ട്രേഷന് മുമ്പേ ഇനിപ്പറയുന്നവ തയ്യാറാക്കി വയ്ക്കണം

1. മൊബൈൽ നമ്പർ
2. ഇമെയിൽ ഐ.ഡി
3. ആധാർ നമ്പർ

ആധാർ ഇല്ലാത്തവർ വോട്ടർ ഐ.ഡി കാർഡ്, പാസ്പോർട്ട്,ഡ്രൈവിംഗ് ലൈസൻസ്,സ്കൂൾ അല്ലെങ്കിൽ കോളേജ് ഐഡി,ഗവൺമെൻറ്/പൊതുമേഖല/സ്വകാര്യമേഖല എംപ്ലോയർ ഐഡി എന്നിവയിലേതെങ്കിലുമൊന്ന് കയ്യിൽ കരുതണം.

4 എസ്.എസ്.എൽ.സി. റോൾനമ്പർ,ജയിച്ച വർഷം അപേക്ഷ നടത്തിയ ബോർഡിന്റെ പേര് എന്നിവ

5. പാസ്പോർട്ട് സൈസ് കളർ ഫോട്ടോ (20kb to 50kb സൈസിൽ) ജെ.പി.ജി.ഫോർമാറ്റിൽ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യാനായി സേവ് ചെയ്തു വയ്ക്കണം

ഫോട്ടോയിൽ മുഖം വ്യക്തമായി ഇരിക്കണം

3.5 സെൻറീമീറ്റർ വീതിയും 4.5 സെൻറീമീറ്റർ ഉയരവും ഉള്ളതായിരിക്കണം.

ഫോട്ടോ വിജ്ഞാപനത്തിനു മൂന്നുമാസം മുമ്പ് എടുത്തതായിരിക്കണം.

ഫോട്ടോ എടുത്ത തീയതി എഴുതി ഫോട്ടോയുടെ താഴെ ചേർത്തിരിക്കണം

6. വെള്ളപേപ്പറിൽ ഒപ്പിട്ടു 10 kb to 20 kb സൈസിൽ (4.0 സെൻറീമീറ്റർ വീതിയും 2.0 സെൻറീമീറ്റർ ഉയരവും) ജെ.പി.ജി.ഫോർമാറ്റിൽ പ്ലാൻ ചെയ്ത് അപ്‌ലോഡ് ചെയ്യാനായി സേവ് ചെയ്തു വയ്ക്കണം

7. അംഗപരിമിതിയുള്ളവർ ഇത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

മേൽപ്പറഞ്ഞവയെല്ലാം കയ്യിലുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം www.ssc.nic.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ഹോം പേജിലെ വലതുഭാഗത്തായി ഉള്ള ലോഗിൻ എന്ന ലിങ്കിന് താഴെ New User ? Register Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് സ്ക്രീനിൽ തെളിയുന്ന ലിങ്കിൽ അടിസ്ഥാനവിവരങ്ങൾ എന്റർ ചെയ്യണം

എസ്.എസ്.എൽ.സി.സർട്ടിഫിക്കറ്റ് വിവരങ്ങൾ അതേപോലെ എന്റർ ചെയ്യണം.

അക്ഷര വ്യത്യാസം പാടില്ല

വിവരങ്ങൾ പൂരിപ്പിച്ച് സേവ് ചെയ്ത് അടുത്ത ഘട്ടമായ Additional and Contact Details എന്ന ലിങ്കിലേക്ക് പോവുക.

ഇത് പൂരിപ്പിച്ചശേഷം മൂന്നാമതായി നൽകിയ ലിങ്കിൽ (Photo and Signature Details )ക്ലിക്ക് ചെയ്ത് സേവ് ചെയ്തു വെച്ച ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക

ഇതോടെ വൺടൈം രജിസ്ട്രേഷൻ പൂർത്തിയായി

തുടർന്ന് ഉദ്യോഗാർത്ഥികൾക്ക് യൂസർനെയിം,പാസ്‌വേഡ് മെസ്സേജ് ആയി ലഭിക്കും

അപേക്ഷ


വൺടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ www.ssc.nic.in എന്ന ഹോംപേജ് പ്രവേശിച്ചു ഹോംപേജിന് വലതുഭാഗത്തുള്ള login എന്ന ലിങ്കിനു താഴെ നിർദ്ദിഷ്ട കോളത്തിൽ യൂസർനെയിമും പാസ്‌വേർഡും എന്റർ ചെയ്താൽ Multi Tasking Staff (Non-Technical)Staff Examination 2020 എന്ന അപേക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള വിൻഡോ ലഭിക്കും.

ഇതിൽ ആവശ്യമായ വിവരങ്ങൾ എൻറർ ചെയ്ത് സബ്മിറ്റ് ചെയ്യുന്നതോടെ അപേക്ഷാ സമർപ്പണം പൂർത്തിയായി.

ഫീസ് അടയ്ക്കുവാൻ ഉള്ളവർ നിർദിഷ്ട ലിങ്ക് ക്ലിക്ക് ചെയ്ത് ഓൺലൈനായി ഫീസ് അടയ്ക്കണം.

എസ്.ബി.ഐ.ചെലാൻ ഉപയോഗിച്ച് എസ്.ബി.ഐ ശാലകളിലും ഫീസടക്കാം.

ചെലാൻ വെബ്സൈറ്റിൽ ലഭിക്കും

Important Links
Official Notification Click Here
Apply Online & More Details Click Here

Show More

Related Articles

error: Content is protected !!