കുടുംബശ്രീയിൽ 40 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 22
ഇടുക്കി : ജല ജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ സഹായ ഏജൻസിയായി വിവിധ ഗ്രാമപ്പഞ്ചായത്തുകളിൽ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ അപേക്ഷ ക്ഷണിച്ചു.
40 ഒഴിവുകളാണുള്ളത്.
ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിയമനം.
ജൂൺ 17-ലെ വിജ്ഞാപന പ്രകാരം തപാലിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ടീം ലീഡർ
- ഒഴിവുകളുടെ എണ്ണം : 08 (രണ്ട് പഞ്ചായത്തിന് ഒരാൾ)
- യോഗ്യത : എം.എസ്.ഡബ്ല്യു. എം.എ. സോഷ്യോളജി, റൂറൽ ഡെവലപ്മെൻറ് പ്രോഗ്രാം സാമൂഹ്യസേവനം സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയിൽ ഏതെങ്കിലുമൊന്നിൽ മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, ടൂവിലർ, കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
തസ്തികയുടെ പേര് : കമ്യൂണിറ്റി എൻജിനീയർ
- ഒഴിവുകളുടെ എണ്ണം :16
- യോഗ്യത : ഡിപ്ലോമ/ഡിഗ്രി ഇൻ സിവിൽ എൻജിനീയറിങ്, റൂറൽ ഡെവലപ്മെൻറ് പ്രോഗ്രാം/ സാമൂഹ്യസേവനം സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയിൽ ഏതെങ്കിലുമൊന്നിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, ടൂവിലർ, കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
തസ്തികയുടെ പേര് : കമ്യൂണിറ്റി ഫെസിലിറ്റേറ്റർ
- ഒഴിവുകളുടെ എണ്ണം : 16
- യോഗ്യത : ബിരുദം, റൂറൽ ഡെവലപ്മെൻറ് പ്രോഗ്രാം/സാമൂഹ്യസേവനം സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയിൽ ഏതെങ്കിലു മൊന്നിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
NB : കുടുംബശ്രീ അംഗങ്ങൾ,കുടുംബാംഗങ്ങൾ ആയിരിക്കണം.അതത് പഞ്ചായത്തുകാർക്ക് മുൻഗണന.
ഫോൺ : 04862 233106, 232223.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,
കുടുംബശ്രീ, സിവിൽ സ്റ്റേഷൻ
,പൈനാവ് പി.ഒ., കുയിലിമല,
ഇടുക്കി, പിൻ – 685608 എന്ന വിലാസത്തിൽ അയക്കണം.
ഇടുക്കി ജില്ലക്കാർക്ക് മുൻഗണന.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 22
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |