Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsAlappuzhaDistrict Wise JobsErnakulamGovernment JobsIdukkiJob NotificationsJobs @ KeralaKannurKasaragodKerala Govt JobsKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaThiruvananthapuramThrissurWayanad

പ്ലസ് ടു യോഗ്യതയുള്ളവർക്ക് കുടുംബശ്രീയിൽ റിസോഴ്സ് പേഴ്സൺ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 01

Kudumbashree Community Resource Person Notification 2023 : കുടുംബശ്രീ – കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ അടിസ്ഥാനത്തിലാണ് നിയമനം.

എഴുത്ത് പരീക്ഷയുടെയും കമ്പ്യൂട്ടർ പരിജ്ഞാന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ

  • ഒഴിവ് : (ഓരോ ജില്ലയിലെയും ഒഴിവ് അനുസരിച്ച്)
  • നിയമന രീതി : കരാർ നിയമനം

കുടുംബശ്രീ മിഷന്റെ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിലെ പ്രധാന പദ്ധതികളായ അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, അഗതി രഹിത കേരളം,വയോജന അയൽക്കൂട്ടങ്ങൾ, ഭിന്നശേഷി അയൽക്കൂട്ടങ്ങൾ, ബഡ്സ് സ്ഥാപനങ്ങൾ എന്നിവയിൽ ഉൾപ്പെട്ട കുടുംബങ്ങളിലേക്ക് വരുമാനം എത്തിക്കുന്നതിനായി കുടുംബശ്രീ മിഷൻ ഈ വർഷം പ്രത്യേക ഉപജീവന പദ്ധതി തയ്യാറാക്കുന്നു.

അതി ദാരിദ്ര്യ – അഗതി രഹിത കേരളം കുടുംബങ്ങൾ,വയോജനങ്ങൾ, ശാരീരിക/ മാനസിക വെല്ലുവിളി നേരിടുന്നവർ എന്നീ വിഭാഗങ്ങളുടെ സാമൂഹിക ഉൾച്ചേർക്കലും, ഇവർക്കായി പ്രത്യേക ഉപജീവന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി കമ്മ്യൂണിറ്റി തലത്തിൽ പ്രവർത്തനാഭിരുചിയുള്ള കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരെ
തെരഞ്ഞെടുക്കുന്നു.

പ്രധാന ചുമതലകൾ


വയോജനങ്ങൾ, ഭിന്നശേഷിക്കാർ, അഗതി രഹിത – അതിദരിദ്ര കുടുംബങ്ങൾ, മറ്റു പിന്നോക്കാവസ്ഥയിൽ നിലകൊള്ളുന്നവർ എന്നിവരുടെ
ഉൾച്ചേർക്കൽ അവരെ ഉപജീവനത്തിലേക്ക് ഉയർത്തുന്നതിനായി സംരംഭകത്വത്തിലേക്ക് നയിക്കൽ തുടങ്ങിയവയാണ് കമ്മ്യൂണിറ്റി റിസോഴ്സ്
പേഴ്സൺമാരുടെ പ്രധാന ചുമതലകൾ.

കുടുംബശ്രീ സാമൂഹ്യ വികസന പരിപാടികളുടെ കാര്യക്ഷമമായ നിർവഹണവും ഈ റിസോഴ്സ്പേഴ്സൺമാരിലൂടെ ലക്ഷ്യമിടുന്നു.

നിയമനം കരാർ വ്യവസ്ഥയിലായിരിക്കും.

പ്രായ പരിധി : അപേക്ഷകന്റെ പ്രായം 18 വയസ്സിനും 35 വയസ്സിനും ഇടയിലായിരിക്കണം.

യോഗ്യത :

  • അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടം അംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.
  • പ്ലസ് ടു/തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
  • കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമായും ഉണ്ടായിരിക്കണം.
  • കുടുംബശ്രീ അയൽക്കൂട്ടം അംഗം,ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

വേതനം : പ്രതിമാസം 10000 രൂപ

അപേക്ഷിക്കേണ്ട വിധം?


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിനോടപ്പം നൽകിയിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച ശേഷം അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, CDS ൽ നിന്നും CDS ചെറുപ്പസൺ സാക്ഷ്യപ്പെടുത്തിയ അയൽക്കൂട്ട അംഗത്വം/ കുടുംബാംഗം/ ഓക്സിലറി അംഗത്വം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്/ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ജില്ലാ മിഷൻ കോർഡിനേറ്ററുടെപേരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിൽ നിന്നുള്ള 200 രൂപയുടെ DD എന്നിവ സഹിതം സെപ്റ്റംബർ 1-ന് മുൻപ് ജില്ലാ മിഷനിൽ സമർപ്പിക്കേണ്ടതാണ്.

Important Links
Official Notification & Application Form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!