Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Bank jobsBanking/Insurance JobsJob NotificationsLatest Updates

എസ്.ബി.ഐ.യിൽ 101 ഒഴിവ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സർക്കിളിൽ മൂന്ന് തസ്തികകളിലായി 101 ഒഴിവുകൾ.

എസ്.ബി.ഐയിൽ നിന്നോ മറ്റ് പൊതുമേഖലാ ബാങ്കുകളിൽ നിന്നോ വിരമിച്ചവർക്കാണ് അവസരം.

ഒന്ന്-രണ്ട് വർഷംവരെയോ 65 വയസ്സ് പൂർത്തിയാക്കുന്നതുവരെയോ, ഏതാണോ ആദ്യം അതുവരെയാണ് കരാറടിസ്ഥാനത്തിൽ നിയമിക്കുക.

തസ്തികയുടെ പേര് : ചാനൽ മാനേജർ സൂപ്പർവൈസർ

  • ഒഴിവുകളുടെ എണ്ണം : 16
  • ശമ്പളം : 35000 രൂപ.
  • എസ്.ബി.ഐ. യിൽ നിന്നോ മറ്റ് പി.എസ്.ബി.കളിൽ നിന്നോ സ്കെയിൽ 2, 3, 4 എന്നിവയിൽനിന്ന് വിരമിച്ചവർക്കാണ് അപേക്ഷിക്കാനാവുക.

തസ്തികയുടെ പേര് : ചാനൽ മാനേജർ ഫെസിലിറ്റേറ്റർ

  • ഒഴിവുകളുടെ എണ്ണം : 80
  • ശമ്പളം: 30000 രൂപ.
  • എസ്.ബി.ഐ. യിൽ നിന്നോ മറ്റ് പി.എസ്.ബി.കളിൽനിന്നോ സ്കെയിൽ 1, 2, 3, 4 എന്നിവയിൽനിന്ന് വിരമിച്ചവർക്കാണ് അപേക്ഷിക്കാനാവുക.

തസ്തികയുടെ പേര് : സപ്പോർട്ട് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 5
  • ശമ്പളം: 35000 രൂപ.
  • എസ്.ബി.ഐ.യിൽനിന്ന് സ്കെയിൽ 2, 3, 4 എന്നിവയിൽനിന്ന് വിരമിച്ചവർക്കാണ് അപേക്ഷിക്കാനാവുക.

അപേക്ഷ : https://bank.sbi എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയ ശേഷം അതോടൊപ്പം നൽകിയിട്ടുള്ള ലിങ്കിലുടെ ഓൺലൈനായി അപേക്ഷിക്കുക.

അപേക്ഷയുടെ സ്കാൻ ചെയ്ത കോപ്പി ജൂൺ 18-നകം cmrecruitment.lhotri@sbi.co.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക. ജൂൺ 22 മുതൽ 26 വരെയാണ് അഭിമുഖം.

സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ഡേറ്റ് പ്രൊട്ടക്ഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

രണ്ട് തസ്തികയിലേക്കും ഓരോ ഒഴിവുകൾ വീതമാണുള്ളത്.

യോഗ്യത, പ്രവൃത്തിപരിചയം എന്നിവ അറിയാൻ www.sbi.co.in എന്ന വെബ്സൈറ്റ് കാണുക.

ഓൺലൈനായാണ് അപേക്ഷ അയയ്ക്കേണ്ടത്.

അപേക്ഷാഫീസ് 750 രൂപ. എസ്.സി.,എസ്.ടി., പി.ഡബ്ല്യൂ.ഡി. വിഭാഗക്കാരെ അപേക്ഷാഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 23.

Important Links
Post Name Official Notification Apply Link
Data Protection Officer Click Here Click Here
Chief Financial Officer Click Here Click Here
Deputy Manager (Law) Click Here Click Here
Latest Announcements Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!