കെക്സ്കോണിൽ അവസരം
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 30

കേരളത്തിലെ കേന്ദ്ര സംസ്ഥാന സർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങളിൽ 2021 ഡിസംബർ വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ , സെക്യൂരിറ്റി ഗാർഡ് , ട്രെഡ്സ്മെൻ തസ്തികകളിലേക്ക് കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപ്പറേഷൻ (കെക്സ് കോൺ)അപേക്ഷ ക്ഷണിച്ചു. (കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാർക്കും ആശ്രിതർക്കുമാണ് അവസരം.)
കെക്സ്കോൺ മുഖാന്തിരം ജോലി ചെയ്തുകൊണ്ടിരുന്നവരും അവരുടെതല്ലാത്ത കാരണങ്ങളാൽ ജോലിയിൽനിന്ന് പിരിയേണ്ടി വന്നവരുമായ വിമുക്തഭടർക്കും അപേക്ഷിക്കാം.
അച്ചടക്ക സംബന്ധമായ കാരണങ്ങളാൽ പിരിച്ചുവിടപ്പെട്ടവരും പ്രോവിഡൻറ് ഫണ്ടിലെ പെൻഷൻ ഫണ്ട് അടക്കം പിൻവലിച്ചവരും 56 വയസ്സ് തികഞ്ഞവരും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷകൾ www.kexcon.in എന്ന വെബ്സൈറ്റിലൂടെ ഒക്ടോബർ 20 മുതൽ നവംബർ 30-ന് വൈകുന്നേരം 4 മണി വരെ ഓൺലൈനായി സമർപ്പിക്കണം.
തുടർന്ന് ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് ഔട്ട് തപാലിലോ നേരിട്ടോ ഡിസംബർ 15-നകം
KEXCON, TC 25/838,
Opp – Amritha Hotel,
Thycaud po,
Thiruvananthapuram – 695014
എന്ന വിലാസത്തിൽ ലഭിക്കണം.
Ph : 0471-2332558 / 2320772 / 2332557
| Important Links | |
|---|---|
| Official Notification | Click Here |
| Application Form | Click Here |
| More Details | Click Here |



