Please wear masks while going out in public places.

Kerala PSC UpdatesLatest Updates

Kerala PSC 10th prelims 2022 | 10th പ്രിലിമിനറി പരീക്ഷ | അറിയേണ്ടതെല്ലാം

Kerala PSC 10th preliminary Examination Details & Instructions 2022 : 10th പ്രിലിമിനറി രണ്ടാംഘട്ട പരീക്ഷ ശനിയാഴ്ച (2022 മെയ് 28) ഉച്ചയ്ക്ക് 1.30 മുതൽ 3:15 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഉദ്യോഗാർഥികൾ ഉച്ചയ്ക്കുള്ള പരീക്ഷയ്ക്ക് 1.30 ന് മുമ്പായി പരീക്ഷാകേന്ദ്രത്തിൽ എത്തണം.

10th ലെവൽ അഡ്മിഷൻ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

പത്താംതലം പ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടത്തിനുള്ള അഡ്മിഷൻ ടിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ ലഭിക്കും.

മെയ് 28-ന് രണ്ടാംഘട്ട പരീക്ഷയെഴുതുന്ന ദ്യോഗാർഥികൾക്കാണ് അഡ്മിഷൻ ടിക്കറ്റ് തയ്യാറാക്കിട്ടുള്ളത്. പ്രൊഫൈലിൽ നിന്ന് അത് ഡൗൺലോഡ് ചെയ്ത് അച്ചടിപ്പകർപ്പെടുക്കണം (print). അതും അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ അസലുമായാണ് ഉദ്യോഗാർഥികൾ പരീക്ഷാഹാളിലെത്തേണ്ടത്.

പരീക്ഷാകേന്ദ്രത്തിന്റെ പേരും സമയവും അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത നാല് ഘട്ടത്തിലേക്കുള്ള പരീക്ഷകൾക്കും ഇതുപോലെ അഡ്മിഷൻ ടിക്കറ്റ് അതത് സമയങ്ങളിൽ ലഭ്യമാകും.

പ്രൊഫൈലിൽ നിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

മെയ് 28-ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് ആദ്യഘട്ട പരീക്ഷ.

പരീക്ഷാഹാളിൽ കർശന നിയന്ത്രണം

സിവിൽ പോലീസ് ഓഫീസർ പരീക്ഷയിലെ കോപ്പിയടി വിവാദത്തെ തുടർന്ന് മൊബൈൽ ഫോൺ,വാച്ച് എന്നിവ ഉൾപെടുന്നവയ്ക്ക് കർശന നിയന്ത്രണമാണ് പരീക്ഷാ കേന്ദ്രത്തിൽ ഏർപെടുത്തിട്ടുള്ളത്. സാങ്കേതിക സംവിധാനങ്ങൾ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പരിശീലനം നേടിയ പി.എസ്.സി.ജീവനക്കാർ പരീക്ഷാ കേന്ദ്രത്തിലുണ്ടാകും. ചെറിയ ക്രമക്കേടുകൾ പോലും കണ്ടെത്തിയാൽ നിയമ നടപടി ഉണ്ടാകും.

സമയം അറിയാൻ ബെല്ലടി മാത്രം

പരീക്ഷാഹാളിൽ എല്ലാത്തരം വാച്ചും നിരോധിച്ച സാഹചര്യത്തിൽ സമയമറിയാൻ പരീക്ഷാ കേന്ദ്രത്തിലെ ബെല്ലടി ശ്രദ്ധിച്ചേ മതിയാകൂ..!! പരീക്ഷ തുടങ്ങുന്നതിനു മുൻപ് മുതൽ അവസാനിക്കുന്നത് വരെ 7 തവണയാണ് ബെല്ലടിക്കുക. ചീഫ് സൂപ്രണ്ടിന്റെ ഓഫീസ് റൂമിലുള്ള ക്ലോക്കിലെ സമയത്തിന്റെ അടിസ്ഥാനത്തിലാണ് ബെല്ലടിയ്ക്കുന്നത്.

7 ബെല്ലുകൾ അടിക്കുന്ന സമയക്രമം ചുവടെ ചേർക്കുന്നു.

  • പരീക്ഷ തുടങ്ങുന്നതിനു അരമണിക്കൂർ മുൻപ് (ചീഫ് സൂപ്രണ്ടും പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനുള്ള അറിയിപ്പ്. )
  • പരീക്ഷ തുടങ്ങുന്നതിനു 5 മിനിറ്റ് മുൻപ് (ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിന് )
    പരീക്ഷ തുടങ്ങുന്നതിനുള്ള അറിയിപ്പ്
  • പരീക്ഷ അരമണിക്കൂർ പിന്നിട്ടു എന്നുള്ള അറിയിപ്പ്
  • പരീക്ഷ ഒരു മണിക്കൂർ പിന്നിട്ടു എന്നുള്ള അറിയിപ്പ്
  • പരീക്ഷ അവസാനിക്കാൻ മിനിറ്റ് മാത്രമേ ബാക്കിയുള്ളു എന്നുള്ള അറിയിപ്പ്
  • പരീക്ഷ അവസാനിച്ചു എന്നുള്ള അറിയിപ്പ്

പരീക്ഷാ ഹാളിൽ അനുവദിക്കുന്നവ

  • അഡ്മിഷൻ ടിക്കറ്റ്
  • അസൽ തിരിച്ചറിയൽ രേഖ
  • നീല/കറുപ്പ് നിറത്തിലുള്ള ബോൾ പോയിന്റ് പേന

10th പ്രിലിമിനറി 2022 പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുക..!!

Note :

പ്രിലിമിനറി രണ്ടാംഘട്ട പരീക്ഷ ഉച്ചകഴിഞ്ഞു 1.30 നും ആരംഭിക്കും. ഉദ്യോഗാർഥികൾ ഉച്ചയ്ക്കുള്ള പരീക്ഷയ്ക്ക് 1.15 ന് തന്നെ പരീക്ഷാകേന്ദ്രത്തിൽ എത്തണം.

ഉച്ചയ്ക്ക് 1.30 നുള്ള ബെല്ലിന് ശേഷവും പരീക്ഷാകേന്ദ്രത്തിൽ എത്തുന്ന ആരെയും പ്രവേശിപ്പിക്കുകയില്ല. പരീക്ഷാഹാളിൽ അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, പേന എന്നിവ മാത്രമേ കൊണ്ട് പോകാൻ കഴിയുകയുള്ളൂ. മൊബൈൽ ഫോൺ, വാച്ച്, പേഴ്‌സ് ഉൾപ്പെടെയുള്ള വസ്തുക്കൾ കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുള്ള ക്ളോക്ക് റൂമിൽ സൂക്ഷിക്കാവുന്നതാണ്. കഴിയുന്നതും കൂടുതൽ സാധനങ്ങൾ പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക.

പരീക്ഷാർത്ഥികൾ മേൽപ്പറഞ്ഞ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുക.

10th പ്രിലിമിനറി 2022 രണ്ടാം ഘട്ട പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ..!!

Older Posts : 

Kerala PSC 10th preliminary Examination Details & Instructions 2022 : 10th പ്രിലിമിനറി ആദ്യഘട്ട പരീക്ഷ ഞായറാഴ്ച (2022 മെയ് 15) ഉച്ചയ്ക്ക് 1.30 മുതൽ 3:15 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഉദ്യോഗാർഥികൾ ഉച്ചയ്ക്കുള്ള പരീക്ഷയ്ക്ക് 1.30 ന് മുമ്പായി പരീക്ഷാകേന്ദ്രത്തിൽ എത്തണം.

10th ലെവൽ അഡ്മിഷൻ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

പത്താംതലം പ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടത്തിനുള്ള അഡ്മിഷൻ ടിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ ലഭിക്കും.

മെയ് 15-ന് ആദ്യഘട്ട പരീക്ഷയെഴുതുന്ന 2,11,623 പേർക്കാണ് അഡ്മിഷൻ ടിക്കറ്റ് തയ്യാറാക്കിയത്. പ്രൊഫൈലിൽ നിന്ന് അത് ഡൗൺലോഡ് ചെയ്ത് അച്ചടിപ്പകർപ്പെടുക്കണം (print). അതും അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ അസലുമായാണ് ഉദ്യോഗാർഥികൾ പരീക്ഷാഹാളിലെത്തേണ്ടത്.

പരീക്ഷാകേന്ദ്രത്തിന്റെ പേരും സമയവും അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത അഞ്ച് ഘട്ടത്തിലേക്കുള്ള പരീക്ഷകൾക്കും ഇതുപോലെ അഡ്മിഷൻ ടിക്കറ്റ് അതത് സമയങ്ങളിൽ ലഭ്യമാകും.

പ്രൊഫൈലിൽ നിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

മെയ് 15ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് ആദ്യഘട്ട പരീക്ഷ.

പരീക്ഷാഹാളിൽ കർശന നിയന്ത്രണം

സിവിൽ പോലീസ് ഓഫീസർ പരീക്ഷയിലെ കോപ്പിയടി വിവാദത്തെ തുടർന്ന് മൊബൈൽ ഫോൺ,വാച്ച് എന്നിവ ഉൾപെടുന്നവയ്ക്ക് കർശന നിയന്ത്രണമാണ് പരീക്ഷാ കേന്ദ്രത്തിൽ ഏർപെടുത്തിട്ടുള്ളത്. സാങ്കേതിക സംവിധാനങ്ങൾ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പരിശീലനം നേടിയ പി.എസ്.സി.ജീവനക്കാർ പരീക്ഷാ കേന്ദ്രത്തിലുണ്ടാകും. ചെറിയ ക്രമക്കേടുകൾ പോലും കണ്ടെത്തിയാൽ നിയമ നടപടി ഉണ്ടാകും.

സമയം അറിയാൻ ബെല്ലടി മാത്രം

പരീക്ഷാഹാളിൽ എല്ലാത്തരം വാച്ചും നിരോധിച്ച സാഹചര്യത്തിൽ സമയമറിയാൻ പരീക്ഷാ കേന്ദ്രത്തിലെ ബെല്ലടി ശ്രദ്ധിച്ചേ മതിയാകൂ..!! പരീക്ഷ തുടങ്ങുന്നതിനു മുൻപ് മുതൽ അവസാനിക്കുന്നത് വരെ 7 തവണയാണ് ബെല്ലടിക്കുക. ചീഫ് സൂപ്രണ്ടിന്റെ ഓഫീസ് റൂമിലുള്ള ക്ലോക്കിലെ സമയത്തിന്റെ അടിസ്ഥാനത്തിലാണ് ബെല്ലടിയ്ക്കുന്നത്.

7 ബെല്ലുകൾ അടിക്കുന്ന സമയക്രമം ചുവടെ ചേർക്കുന്നു.

  • പരീക്ഷ തുടങ്ങുന്നതിനു അരമണിക്കൂർ മുൻപ് (ചീഫ് സൂപ്രണ്ടും പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനുള്ള അറിയിപ്പ്. )
  • പരീക്ഷ തുടങ്ങുന്നതിനു 5 മിനിറ്റ് മുൻപ് (ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിന് )
    പരീക്ഷ തുടങ്ങുന്നതിനുള്ള അറിയിപ്പ്
  • പരീക്ഷ അരമണിക്കൂർ പിന്നിട്ടു എന്നുള്ള അറിയിപ്പ്
  • പരീക്ഷ ഒരു മണിക്കൂർ പിന്നിട്ടു എന്നുള്ള അറിയിപ്പ്
  • പരീക്ഷ അവസാനിക്കാൻ മിനിറ്റ് മാത്രമേ ബാക്കിയുള്ളു എന്നുള്ള അറിയിപ്പ്
  • പരീക്ഷ അവസാനിച്ചു എന്നുള്ള അറിയിപ്പ്

പരീക്ഷാ ഹാളിൽ അനുവദിക്കുന്നവ

  • അഡ്മിഷൻ ടിക്കറ്റ്
  • അസൽ തിരിച്ചറിയൽ രേഖ
  • നീല/കറുപ്പ് നിറത്തിലുള്ള ബോൾ പോയിന്റ് പേന

10th പ്രിലിമിനറി 2022 പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുക..!!

Note :

പ്രിലിമിനറി ആദ്യഘട്ട പരീക്ഷ ഉച്ചകഴിഞ്ഞു 1.30 നും ആരംഭിക്കും. ഉദ്യോഗാർഥികൾ ഉച്ചയ്ക്കുള്ള പരീക്ഷയ്ക്ക് 1.15 ന് തന്നെ പരീക്ഷാകേന്ദ്രത്തിൽ എത്തണം.

ഉച്ചയ്ക്ക് 1.30 നുള്ള ബെല്ലിന് ശേഷവും പരീക്ഷാകേന്ദ്രത്തിൽ എത്തുന്ന ആരെയും പ്രവേശിപ്പിക്കുകയില്ല. പരീക്ഷാഹാളിൽ അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, പേന എന്നിവ മാത്രമേ കൊണ്ട് പോകാൻ കഴിയുകയുള്ളൂ. മൊബൈൽ ഫോൺ, വാച്ച്, പേഴ്‌സ് ഉൾപ്പെടെയുള്ള വസ്തുക്കൾ കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുള്ള ക്ളോക്ക് റൂമിൽ സൂക്ഷിക്കാവുന്നതാണ്. കഴിയുന്നതും കൂടുതൽ സാധനങ്ങൾ പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക.

പരീക്ഷാർത്ഥികൾ മേൽപ്പറഞ്ഞ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുക.

10th പ്രിലിമിനറി 2022 ആദ്യഘട്ട പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ..!!

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!