Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government Jobs10/+2 JobsDefenceJob NotificationsLatest UpdatesNursing/Medical Jobs

ഫർമസിസ്റ്റുകൾക്ക് ആർമി റിക്രൂട്ട്മെൻറ് റാലി

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 13

കരസേനയിലെ ശിപായി ഡിഫാർമ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളം , മാഹി , ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളർവർക്കുള്ള റിക്രൂട്ട്മെൻറ് റാലി കർണാടകയിലെ ഉഡുപ്പിയിൽ നടക്കും.

ഫാർമസിസ്റ്റുകൾക്കാണ് അവസരം.

പുരുഷൻമാർക്കുമാത്രമാണ് പങ്കെടുക്കാൻ അർഹത.

ഏഴ് തെക്കൻ ജില്ലകളിലെ റാലി തിരുവനന്തപുരം എ.ആർ.ഒ.യും ഏഴ് വടക്കൻ ജില്ലകളിലെയും മാഹി , ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും റാലി കോഴിക്കോട് എ.ആർ.ഒ.യുമാണ് കൈകാര്യംചെയ്യുന്നത്.

യോഗ്യത : പ്ലസ്ടുവും 55 ശതമാനം മാർക്കോടെ ഡി.ഫാർമ കോഴ്സ്സുമാണ് യോഗ്യത.

50 ശതമാനം മാർക്കോടെ ബി.ഫാർമ കോഴ്സ് കഴിഞ്ഞവർക്കും അപേക്ഷിക്കാം.

സംസ്ഥാന ഫാർമസി കൗൺസിലിലോ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയിലോ രജിസ്റ്റർചെയ്തിരിക്കണം.

പ്രായപരിധി : 19 – 25 വയസ്സ്.

1995 ഒക്ടോബർ ഒന്നിനും 2001 സെപ്റ്റംബർ 30 – നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

നിശ്ചിത ശാരീരികയോഗ്യതകളും ആവശ്യമാണ്.

കുറഞ്ഞ ഉയരം : 165 സെൻറിമീറ്റർ ഉയരത്തിനൊത്ത ഭാരം വേണം.

കുറഞ്ഞ നെഞ്ചളവ് : 77 സെൻറിമീറ്റർ.

വികസിക്കുമ്പോൾ അഞ്ചു സെൻറിമീറ്ററെങ്കിലും നെഞ്ച് വികസിക്കണം.

വിമുക്തഭടൻമാർ , സൈനികരുടെ മക്കൾ , കായികതാരങ്ങൾ തുടങ്ങിയവർക്കെല്ലാം ശാരീരികയോഗ്യതകളിൽ ഇളവുണ്ട്.

തിരഞ്ഞെടുപ്പ് റാലിയിൽ കായികക്ഷമതാ പരിശോധനയും ആരോഗ്യപരിശോധനയുമുണ്ടാകും.

ഇതിന്റെ വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിലുണ്ട്.

റാലിക്കെത്തുന്നവർ മാസ്കം ഗ്ലൗസും ധരിച്ചിരിക്കണം.

റാലിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എഴുത്തുപരീക്ഷയുണ്ടാകും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയക്കാം.

റാലിയുടെ തീയതി പിന്നീടറിയിക്കും.

അഡ്മിറ്റ് കാർഡ് ഇ-മെയിലിലാണ് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 13.

Important Links
Notification RALLY FOR SEP ‘D’ PHARMA BY ARO TRIVANDRUM Click Here
RALLY FOR SEP ‘D’ PHARMA BY ARO CALICUT Click Here
RALLY FOR SEP ‘D’ PHARMA FOR LAKSHADWEEP BY ARO CALICUT Click Here
RALLY FOR SEP ‘D’ PHARMA FOR MAHE BY ARO CALICUT Click Here
Apply Link & More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!