യു.എ.ഇ യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന ബി.എസ്.സി. നഴ്‌സുമാരെ തിരഞ്ഞെടുക്കും.
എൻ.ഐ.സി.യു/ നഴ്‌സറി വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തി പരിചയവും 30 വയസ്സിൽ താഴെ പ്രായവുമുള്ള വനിത നഴ്‌സുമാർക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാനടിക്കറ്റ്, താമസം എന്നിവ സൗജന്യം.
ശമ്പളം 4000-4500 ദിർഹം വരെ (ഏകദേശം 77,500 രൂപ മുതൽ 87,000 രൂപ വരെ) ലഭിക്കും.
താത്പര്യമുള്ളവർ norkauae19@gmail.com ൽ ഫെബ്രുവരി അഞ്ചിനകം ബയോഡാറ്റ സമർപ്പിക്കണം.
വിശദവിവരങ്ങൾ www.norkaroots.org ൽ ലഭിക്കും.
ടോൾ ഫ്രീ നമ്പർ: 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം).
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : Official Notification