Job Notifications10/+2 JobsEngineering JobsGovernment JobsITI/Diploma JobsLatest Updates
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ 45 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23

കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ വിവിധ തസ്തികകളിലായി 45 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഹെഡ്ക്വാർട്ടേഴ്സിലും മറ്റ് സെൻറർ / യൂണിറ്റുകളിലുമുള്ള ഒഴിവുകളിലേക്കാണ് നിയമനം.
ഒഴിവുകൾ :
- എൻജിനീയർ (ഇലക്ട്രീഷ്യൻ) -02 ,
- എൻജിനീയറിങ് അസിസ്റ്റൻറ് (സിവിൽ) -03 ,
- എൻജിനീയറിങ് അസിസ്റ്റൻറ് (ഇലക്ട്രിക്കൽ) -03 ,
- ഇലക്ട്രീഷ്യൻ -14 ,
- ഓപ്പറേറ്റർ -കം-മെക്കാനിക് (ലിഫ്റ്റ്) -08 ,
- ഡ്രൈവർ -01 ,
- കുക്ക് -01 ,
- അസിസ്റ്റൻറ് (ലൈബ്രറി) -06 ,
- അസിസ്റ്റൻറ് (ലബോറട്ടറി) -04 ,
- അസിസ്റ്റൻറ് (റിപ്രോ – ഫോട്ടോ) -02 ,
- അസിസ്റ്റൻറ് (ഫാം) -01
35 വയസ്സാണ് എല്ലാ തസ്തികയിലേയും ഉയർന്ന പ്രായപരിധി.
തസ്‌തികയുടെ പേര് : ഇലക്ട്രീഷ്യൻ
- യോഗ്യത : സ്കൂൾ ഫൈനൽ / തത്തുല്യം , ഐ.ടി.ഐ. തത്തുല്യം.
- നിശ്ചിത ഗ്രേഡിലുള്ള ഇലക്ട്രിക്കൽ വയർമെൻ പെർമിറ്റും ഉണ്ടായിരിക്കണം.
തസ്‌തികയുടെ പേര് : ഓപ്പറേറ്റർ – കം – മെക്കാനിക് (ലിഫ്റ്റ്)
- യോഗ്യത : എട്ടാം ക്ലാസും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ.യും തത്തുല്യം.
- അല്ലെങ്കിൽ സ്കൂൾ ഫൈനൽ / തത്തുല്യം.
ലിഫ്റ്റ് ഓപ്പറേറ്റർ ലൈസൻസും ഇലക്ട്രിക്കൽ വയർമെൻ പെർമിറ്റ് തത്തുല്യവും.
പ്രമുഖ സ്ഥാപനത്തിൽ ലിഫ്റ്റ് മെയിൻറനൻസ് ആൻഡ് ഓപ്പറേഷനിൽ അഞ്ചുവർഷത്തെ പരിചയവും.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് (ലൈബ്രറി)
- യോഗ്യത : ഹയർസെക്കൻഡറിയും (പ്ലസ് ടു) ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റും ടൈപ്പിങ് , കംപ്യൂട്ടർ ഓപ്പറേഷൻ , ഡേറ്റാ എൻട്രി അറിവും.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് (ലബോറട്ടറി)
- യോഗ്യത : പ്ലസ് ടു (ബന്ധപ്പെട്ട ശാസ്ത്രവിഷയങ്ങൾക്ക് മുൻഗണന) അല്ലെങ്കിൽ വൊക്കേഷണൽ സ്ട്രീമും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം / ട്രെയിനിങ്ങും.
- കംപ്യൂട്ടർ ഓപ്പറേഷനും ഡേറ്റാ എൻട്രിയും അറിഞ്ഞിരിക്കണം.
തസ്‌തികയുടെ പേര് : എൻജിനീയറിങ് അസിസ്റ്റൻറ് (സിവിൽ / ഇലക്ട്രിക്കൽ)
- യോഗ്യത : പ്ലസ് ടു / തത്തുല്യവും ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര ഡിപ്ലോമയും ഒരുവർഷത്തെ പ്രവർത്തന പരിചയവും.
- ഇലക്ട്രിക്കൽ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ സൂപ്പർവൈസേഴ്സ് ലൈസൻസ് (ഇലക്ട്രിക്കൽ) കൂടി വേണം.
വിശദ വിവരങ്ങൾ www.isical.ac.in. എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |