Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDefenceErnakulamGovernment JobsJobs @ KeralaLatest Updates

സതേൺ നേവൽ കമാൻഡിൽ 22 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 28

പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സതേൺ നേവൽ കമാൻഡിൽ 22 അവസരം.

സിവിലിയൻ പേഴ്സണൽ ഇൻ ഇന്ത്യൻ നേവി 2021 – നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

തപാൽ വഴി അപേക്ഷിക്കണം.

തസ്തികയുടെ പേര് : സിവിലിയൻ മോട്ടോർഡ്രൈവർ (ഒ.ജി)

  • ഒഴിവുകളുടെ എണ്ണം : 10 (ഒഴിവ് സതേൺ നേവൽ കമാൻഡ് കൊച്ചിയിൽ)
  • യോഗ്യത : മെട്രിക്കുലേഷനും ഹെവി വെഹിക്കിൾ , മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും.
  • ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • പ്രായം : 18-25 വയസ്സ്.

തസ്തികയുടെ പേര് : പെസ്റ്റ് കൺട്രോൾ വർക്കർ

  • ഒഴിവുകളുടെ എണ്ണം :12 (ആറ് വീതം ഒഴിവ് അന്തമാൻ ആൻഡ് നിക്കോബാർ കമാൻഡിലും കൊച്ചിയിലും)
  • യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
  • ഹിന്ദി / പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.
  • പ്രായം : 18-25 വയസ്സ്.

തിരഞ്ഞെടുപ്പ് : ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എഴുത്തുപരീക്ഷയിലൂടെ തിരഞ്ഞെടുക്കും.

പരീക്ഷയിൽ ജനറൽ ഇൻറലിജൻസ് , റീസണിങ് , ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് , ജനറൽ ഇംഗ്ലീഷ് , ജനറൽ അവയർനസ് , ബന്ധപ്പെട്ട വിഷയത്തിലെ പരിജ്ഞാനം എന്നീ വിഷയങ്ങളാണ് ഉണ്ടാകുക.

അപേക്ഷ അയക്കേണ്ട വിധം


അപേക്ഷാ ഫോമിന്റെ വിവിധ മാതൃകയ്ക്കായി www.indiannavy.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ നിശ്ചിത മാതൃകയിൽ എഴുതിയോ , ടൈപ്പ് ചെയ്തോ പൂരിപ്പിച്ച് അയയ്ക്കാം.

അനുബന്ധരേഖകളും പാസ് പോർട്ട് സൈസ് ഫോട്ടോയും ഉണ്ടായിരിക്കണം.

അപേക്ഷകൾ

The Flag Officer Commanding – in – chief ,
(For Staff Officer ( Civilian Recruitment cell)) Headquarters
Southern Naval Command
Kochi – 682004

എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 28.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!