Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest Updates

യു.പി.എസ്.സി വിജ്ഞാപനം | ഇന്ത്യൻ ഇക്കണോമിക് സർവീസിലേക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 1

ഇന്ത്യൻ ഇക്കണോമിക് സർവീസിലേക്ക് അപേക്ഷ സമർപ്പിക്കാം.

2020 – ലെ പരീക്ഷയ്ക്കുള്ള അപേക്ഷ യു.പി.എസ്.സി ക്ഷണിച്ചു.

ഏകദേശം 15 തസ്തികകളിലാണ് ഒഴിവുകളുണ്ടാകുക.

യോഗ്യത :

  • ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ് / ബിസിനസ് ഇക്കണോമിക്സ് /ഇക്കണോമെട്രിക്സ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം.
  • അവസാന വർഷ/സെമസ്റ്റർ പരീക്ഷയെഴുതുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.

പ്രായപരിധി :

  • 1990 ഓഗസ്റ്റ് 2 – നും 1999 ഓഗസ്റ്റ് 1 – നും ഇടയിൽ ജനിച്ചവരാകണം.
  • എസ്.സി , എസ്.ടി വിഭാഗക്കാർ , വിമുക്തഭടർ എന്നിവർക്ക് അഞ്ചും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷത്തെയും വയസ്സിളവുണ്ട്.

പരീക്ഷ :

  • കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.
  • ബെംഗളൂരു , ചെന്നൈ , ഹൈദരാബാദ് , മുംബൈ , അഹമ്മദാബാദ് , ഡൽഹി , ജമ്മു , കൊൽക്കത്ത , ഭോപ്പാൽ , ലഖ്നൗ , ചണ്ഡീഗഢ് , പട്ന , പ്രയാഗരാജ് ( അലഹാബാദ് ) ,ഷില്ലോങ് , ദിസർ , ഷിംല ,ജയ്‌പുർ എന്നിവയാണ് മറ്റ് പരീക്ഷാകേന്ദ്രങ്ങൾ.
  • എഴുത്തുപരീക്ഷയും വൈവയുമായി രണ്ട് ഭാഗങ്ങളാണ് പരീക്ഷയ്ക്കുള്ളത്.
  • ജനറൽ ഇംഗ്ലീഷ് , ജനറൽ സ്റ്റഡീസ് , ജനറൽ ഇക്കണോമിക്സ് I , ജനറൽ ഇക്കണോമിക്സ് II , ജനറൽ ഇക്കണോമിക്സ് III എന്നിങ്ങനെ ആറ് ഭാഗങ്ങളിലായാണ് എഴുത്തുപരീക്ഷ.

ഓരോന്നും മൂന്നുമണിക്കൂർ വീതമുള്ള പരീക്ഷയാണ്.

ആകെ മാർക്ക് 1000.

എസ്സേ രീതിയിലുള്ള ചോദ്യങ്ങളാണുണ്ടാകുക.

വൈവയ്ക്ക് ആകെ 200 മാർക്കാണ്.

അപേക്ഷാഫീസ്:

  • 200 രൂപയാണ്.
  • വനിതകൾ , എസ്.സി, എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സെപ്റ്റംബർ 8 മുതൽ 14 വരെ പിൻവലിക്കാൻ കഴിയും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 1.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!