Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDefenceEngineering JobsGovernment JobsLatest Updates

വ്യോമസേനയിൽ 334 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30

എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (അഫ്കാറ്റ്) അപേക്ഷ ക്ഷണിച്ചു.

ഒപ്പം വ്യോമസേനയിലെ എൻ.സി.സി സ്പെഷ്യൽ എൻട്രിക്കും മീറ്റിയറോളജി എൻട്രിക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

Job Summary
Post Name/Job Role Commissioned Officers
Exam Name AFCAT 02/2021/NCC Special Entry -Air Force Common Admission Test (AFCAT)
Qualification B.E/B.Tech/Any Degree
Total No of Posts 334
Job Location Across India
Application Start Date 01 June 2021
Last Date 30 June 2021

ആകെ 334 ഒഴിവുകളാണുള്ളത്.

പെർമനൻറ് കമ്മിഷനുള്ള കമ്പൈൻഡ് ഡിഫെൻസ് സർവീസസ് എക്സാമിനിനേഷൻ (സി.ഡി.എസ്.ഇ) ഒഴിവുകളിൽ 10 ശതമാനവും ഷോർട്ട് സർവീസ് കമ്മിഷനുള്ള അഫ്കാറ്റ് ഒഴിവുകളിൽ 10 ശതമാനവും എൻ.സി.സി. സ്പെഷ്യൽ എൻട്രിയാണ്.

പരിശീലനം 2022 ജൂലായിൽ ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ തുടങ്ങും.

25 വയസ്സിൽ താഴെയുള്ളവർ കോഴ്സ് തുടങ്ങുമ്പോൾ നിർബന്ധമായും അവിവാഹിതരായിരിക്കണം.

യോഗ്യത 


  • ഫ്ളെയിങ് ബ്രാഞ്ച് , ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) , ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) എന്നീ വിഭാഗങ്ങളിലേക്കുള്ള യോഗ്യത :

മാത്ത്സ് , ഫിസിക്സ് എന്നി വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായിരിക്കണം.

കൂടാതെ 60 ശതമാനം മാർക്കോടെ ബിരുദമോ ബി.ഇ / ബി.ടെക് കോഴ്സോ അസോസിയേറ്റ് മെമ്പർഷിപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യ-യുടെയോ എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെയോ എ,ബി പരീക്ഷകളോ വിജയിച്ചിരിക്കണം.

ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ വിഭാഗത്തിൽ ബിരുദയോഗ്യത പരിഗണിക്കില്ല.

  • അക്കൗണ്ട്സ് വിഭാഗത്തിലേക്കുള്ള യോഗ്യത :

പ്ലസ്ടു 60 ശതമാനം മാർക്കോടെ കൊമേഴ്സ് ബി.ബി.എ/ മാനേജ്മെൻറ് സ്റ്റഡീസ് /സയൻസ് എന്നിവയിൽ ബിരുദമോ സി.എ / സി.എം.എ / സി.എസ് /സി.എഫ്.എ.യോ ബിരുദ കോഴ്സിന് ഫിനാൻസിൽ സ്പെഷ്യലൈസേഷൻ വേണം.

  • മീറ്റിയറോളജി വിഭാഗത്തിലേക്കുള്ള യോഗ്യത :

ഫിസിക്സ് , മാത്ത്സ് എന്നീ വിഷയങ്ങളോടു കൂടിയ ബിരുദ കോഴ്സിൽ 55 ശതമാനം മാർക്കോടെ വിജയവും 50 ശതമാനം മാർക്കോടെ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും.

പ്രായപരിധി 


  • ഫ്ളെയിങ് ബ്രാഞ്ചിന്റെ പ്രായപരിധി : 20-24 വയസ്സാണ്.

അതായത് 1998 ജൂലായ്  2 – നും 2002 ജൂലായ് 1 -നും ഇടയിൽ (രണ്ട് തിയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

  • കമേഴ്സ്യൽ പൈലറ്റ് ലൈസെൻസുള്ളവർക്ക് 25 വയസ്സ് വരെ അപേക്ഷിക്കാം.

 

  • ഗ്രൗണ്ട് ഡ്യൂട്ടിയിലുള്ളവർക്ക് പ്രായപരിധി : 20-26 വയസ്സാണ്.

അതായത് 1996 ജൂലായ്  2 – നും 2002 ജിലായ് 1 – നും ഇടയിൽ (രണ്ട് തിയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

വിശദ വിവരങ്ങൾ www.careerindianairforce.cdac.in , www.afcat.cdac.in എന്നീ വെബ്സൈറ്റുകളിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി ജൂൺ 1 മുതൽ അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification 1 Click Here
Official Notification 2 Click Here
Apply Online Click Here
More Details Click Here
Important Dates
Opening date for submission of Online Applications 01 June 2021
Closing date for submission of Online Applications 30 June 2021

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!