സപ്ലൈകോ-യിൽ അസിസ്റ്റന്റ് സെയിൽസ്-മാൻ ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 21

കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC), കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ അസിസ്റ്റന്റ് സെയിൽസ്-മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു ഒരു മികച്ച അവസരമാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഒക്ടോബർ 21ന് മുൻപായി അപേക്ഷ സമർപ്പിക്കണം.
വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ ചേർക്കുന്നു.
Job Summary | |
---|---|
പോസ്റ്റിന്റെ പേര് | അസിസ്റ്റന്റ് സെയിൽസ്-മാൻ |
Category No | 105/2020 |
അപേക്ഷ സമർപ്പിക്കേണ്ട വിധം | ഓൺലൈൻ വഴി |
നിയമന രീതി | നേരിട്ടുള്ള നിയമനം (ഡയറക്ട് റിക്രൂട്ട്മെന്റ്) |
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി | 2020 ഒക്ടോബർ 21 |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
ഒഴിവുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
- കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്.നിലവിൽ ഓരോ ജില്ലകളിലേക്കും ഉള്ള ഒഴിവുകൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് വിജയിച്ച അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും അസിസ്റ്റന്റ് സെയിൽസ്-മാൻ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ശമ്പളം : തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 16,500 മുതൽ 35,700 രൂപ വരെ ശമ്പളം ലഭിക്കും.
പ്രായപരിധി
- 18 വയസ്സു മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- ഉദ്യോഗാർത്ഥികൾ 02.01.1984 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം.
- പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
https://thulasi.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തവർക്ക് മാത്രമേ, ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
പത്താം ക്ലാസ് ജയമോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സി.യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 21
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
- Click here to know the latest job opportunities
- ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക