എട്ടാം ക്ലാസ് ജയം/തത്തുല്യ യോഗ്യതയുള്ളവർക്ക് മദ്രാസ് ഹൈക്കോടതിയിൽ ജോലി നേടാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 21
എട്ടാം ക്ലാസ് ജയം/തത്തുല്യ യോഗ്യതയുള്ളവർക്ക് മദ്രാസ് ഹൈക്കോടതിയിൽ ജോലി നേടാം
മദ്രാസ് ഹൈക്കോടതി 367 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യവിജ്ഞാപന നമ്പർ : 36/2021.
ഓൺലൈനായി അപേക്ഷിക്കണം.
ഓഫീസ് അസിസ്റ്റൻറ് തസ്തികയിൽ 310 ഒഴിവുണ്ട്.
എഴുത്തുപരീക്ഷയിലൂടെയും പ്രാക്ടിക്കൽ പരീക്ഷയിലൂടെയും ഓറൽ പരീക്ഷയിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
പരീക്ഷയിൽ തമിഴ് ഭാഷയിൽനിന്ന് ജനറൽ നോളജ് അടിസ്ഥാനമാക്കിയും ചോദ്യങ്ങളുണ്ടാകും.
ഒഴിവുകൾ :
- ചോബ്ദാർ -40 ,
- ഓഫീസ് അസി സ്റ്റൻറ് -310 ,
- കുക്ക് -01 ,
- വാട്ടർമാൻ -01 ,
- റൂം ബോയ് -04 ,
- വാച്ച്മാൻ -03 ,
- ബുക്ക് റീസ്റ്റോറർ -02 ,
- ലൈബ്രറി അറ്റൻഡൻറ് -06
പ്രായം : 18-30 വയസ്സ്.
സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
യോഗ്യത : എട്ടാംക്ലാസ് വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യം.
ഓഫീസ് അസിസ്റ്റൻറ് തസ്തികയിൽ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് മുൻഗണന.
അപേക്ഷാഫീസ് : 500 രൂപ (ഒരു തസ്തികയ്ക്ക്).
എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.mhc.tn.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 21.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |