ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 150 ജനറലിസ്റ്റ് ഓഫീസർ ഒഴിവ്
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 06

പുണെ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ജനറലിസ്റ്റ് ഓഫീസറുടെ (സ്കെയിൽ- II) 150 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
- ജനറൽ – 62 ,
- ഒ.ബി.സി – 40 ,
- എസ്.സി -22 ,
- എസ്.ടി -11 ,
- ഇ.ഡബ്ല്യ.എസ് -15 ,
- ഭിന്നശേഷിക്കാർ -08
എന്നിങ്ങനെയാണ് സംവരണക്രമം.
യോഗ്യത : കുറഞ്ഞത് 60 ശതമാനം (എസ്.സി,എസ്.ടി , ഒ.ബി.സി , ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം) മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത.
ജെ.എ.ഐ.ഐ.ബി , സി.എ.ഐ.ഐ.ബി. വിജയം അഭിലഷണീയം.
ഏതെങ്കിലും ഷഡ്യൂൾഡ് / കൊമേഴ്സ്യൽ ബാങ്കിൽ ഓഫീസറായി മൂന്നു വർഷത്തെ പ്രവർത്തന പരിചയം.
പ്രായം : 25-35 വയസ്സാണ് പ്രായപരിധി.
സംവരണ വിഭാഗക്കാർക്ക് നിയമാനുസ്യത ഇളവുണ്ട്. (31-12-2020 തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക).
ഫീസ് : എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 118 രൂപയും മറ്റുള്ളവർക്ക് 1180 രൂപയുമാണ് (ജി.എസ്.ടി.ഉൾപ്പെടെ) ഫീസ്.
വനിതകൾക്കും ഭിന്നശേഷിക്കാർക്കും ഫീസ് ബാധകമല്ല.
ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
ഐ.ബി.പി.എസ് നടത്തുന്ന ഓൺലൈൻ പരീക്ഷയുടേയും തുടർന്നുള്ള അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bankofmaharashtra.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 06.
Important Links | |
---|---|
Official Notification | Click Here |
Application Form (Apply Online) | Click Here |
More Details | Click Here |