പത്താം ക്ലാസ്/പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയിൽ ജോലി നേടാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 26 (4PM)
![Kerala High Court](https://www.jobsinmalayalam.com/wp-content/uploads/2020/07/Kerala-High-Court-780x470.jpg)
കേരള ഹൈക്കോടതിയിൽ വാച്ച്മാൻ, കംപ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾ
കേരള ഹൈക്കോടതി വാച്ച്മാൻ, കംപ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു.
വാച്ച്മാൻ തസ്തികയിൽ നേരിട്ടുള്ള നിയമനവും മറ്റ് തസ്തികകളിൽ താത്കാലിക നിയമനവുമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : വാച്ച്മാൻ
- ഒഴിവുകളുടെ എണ്ണം : 04
- ശമ്പളം: 24,400 രൂപ മുതൽ 55 ,200 രൂപ വരെ
- യോഗ്യത: പത്താംക്ലാസ് വിജയിച്ചിരിക്കണം/തത്തുല്യം.
ബിരുദ യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.
- മികച്ച ശാരീരികക്ഷമത, പകലും രാത്രിയും തൊഴിൽ ചെയ്യാൻ സന്നദ്ധനായിരിക്കണം.
ഭിന്നശേഷി വിഭാഗക്കാർ അപേക്ഷിക്കാൻ അർഹരല്ല.
പ്രായം : 02-01-1987-നും 01-01-2005-നും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതിയും ഉൾപ്പെടെ)
സംവരണ വിഭാഗക്കാർ നിയമാനുസൃത വയസ്സിളവിന് അർഹരാണ്.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്.
100 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷയിൽ ,
- ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് (50 മാർക്ക്),
- ന്യൂമറിക്കൽ എബിലിറ്റി (20 മാർക്ക്),
- മെന്റൽ എബിലിറ്റി (15 മാർക്ക്),
- ജനറൽ ഇംഗ്ലീഷ് (15 മാർക്ക്) വിഷയങ്ങളിൽനിന്നായി ചോദ്യങ്ങളുണ്ടാകും.
അപേക്ഷാഫീസ്: 500 രൂപ (എസ്.സി./ എസ്.ടി. വിഭാഗങ്ങൾക്ക് ഫീസ് ബാധകമല്ല).
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ രണ്ട് ഘട്ടമായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
- ആദ്യഘട്ടം അവസാന തീയതി : ഒക്ടോബർ 26.
- രണ്ടാം ഘട്ടം അവസാന തീയതി: നവംബർ 6.
ഓഫ്‌ലൈൻ ആയി അപേക്ഷാഫീസ് അടക്കേണ്ട അവസാന തീയതി: നവംബർ 18
തസ്തികയുടെ പേര് : കംപ്യൂട്ടർ അസിസ്റ്റന്റ്
- ശമ്പളം: 21,060 രൂപ
- യോഗ്യത: പ്ലസ് ടു വിജയം/തത്തുല്യം,
തസ്തികയുടെ പേര് : ഓഫീസ് അറ്റൻഡന്റ്
- ശമ്പളം: 18225 രൂപ
യോഗ്യത:
- എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം/തത്തുല്യം.
- മികച്ച ശാരീരികക്ഷമത. ജുഡീഷ്യറി മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
തിരഞ്ഞെടുപ്പ്: അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ തപാലായി അയക്കണം.
വിലാസം:
Registrar (Computerisation) Cum-Director (IT),
High Court of Kerala,
Ernamkulam-31.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 26 (4PM)
കൂടാതെ വിരമിച്ചവർക്കും അവസരം
ഡിജിറ്റലൈസഷൻ ഓഫീസർ/ഫെസിലിറ്റേറ്റിങ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം.
ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
ശമ്പളം : 29,700 രൂപ.
ഹൈക്കോടതി/ജില്ലാ കോടതികളിൽ നിന്ന് വിരമിച്ചവരായിരിക്കണം. (കാറ്റഗറി JR/DR/AR/FSO/SO/Co).
പ്രായം: 62 കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാലായി അയക്കണം.
വിലാസം:
Registrar (Computerisation) Cum Director (IT),
High Court of Kerala,
Ernakulam-31.
പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് വരെ ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
![](http://jobsinmalayalam.com/wp-content/uploads/2023/10/HCK-Recruitment-Notification-2023-scaled.jpg)
വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.hckrecruitement.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links |
|
---|---|
Watchman : Notification | Click Here |
For More Details | Click Here |