Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaLatest UpdatesThrissur

ഗുരുവായൂർ ദേവസ്വത്തിൽ സോപാനം കാവൽ, വനിതാ ഗാർഡ് തസ്തികകളിൽ അവസരം

അപേക്ഷ ഫോം ദേവസ്വം ഓഫീസിൽ നിന്ന് ഏപ്രിൽ 28 വരെ ലഭിക്കും

ഗുരുവായൂർ ദേവസ്വത്തിൽ അവസരം : ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ദേവസ്വം അപേക്ഷ ക്ഷണിച്ചു.

ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം. 2023 ജൂൺ 5 മുതൽ ഡിസംബർ 4 വരെയാണ് നിയമന കാലാവധി.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സോപാനം കാവൽ

ഒഴിവ്-15 (എസ്.സി./ എസ്.ടി.ക്ക് 10 ശതമാനം സംവരണം ലഭിക്കും). നിലവിലുള്ള സോപാനം കാവൽ ക്കാരുടെ അപേക്ഷ പരിഗണിക്കില്ല.
മികച്ച ശാരീരികക്ഷമതയുള്ള പുരുഷൻമാർക്കാണ് അവസരം.
ശമ്പളം: 15,000 രൂപ.
യോഗ്യത: ഏഴാം ക്ലാസ് ജയം.
അംഗവൈകല്യങ്ങൾ ഉണ്ടാകരുത്.

പ്രായം: 2020 ജനുവരി ഒന്നിന് 30-50 വയസ്സ്.

തസ്തികയുടെ പേര് : വനിതാ സെക്യൂരിറ്റി ഗാർഡ്

ഒഴിവ്-12.

ശമ്പളം: 15,000 രൂപ.

യോഗ്യത: ഏഴാംക്ലാസ് ജയം. മികച്ച ശാരീരികക്ഷമതയുണ്ടായിരിക്കണം.

അംഗവൈകല്യങ്ങൾ ഉണ്ടാകരുത്.

പ്രായം: 55-60 വയസ്സ്.

അപേക്ഷ: വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ – 680101 എന്ന വിലാസത്തിൽ തപാലിലോ അപേക്ഷ സമർപ്പിക്കണം.

അപേക്ഷാ ഫോം ദേവസ്വം ഓഫീസിൽനിന്ന് 100 രൂപയ്ക്ക് ഏപ്രിൽ 28 വൈകീട്ട് 3 മണി വരെ ലഭിക്കും.

ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാഫോം സൗജന്യമായി ലഭിക്കും.

അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ. ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം ഹാജരാക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 29 (5 pm).

ഫോൺ : 0487-2556335

വിശദ വിവരങ്ങൾക്ക് : www.guruvayurdevaswom.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

[the_ad id=”13010″]
Important Links
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!