Job NotificationsEngineering JobsErnakulamGovernment JobsLatest Updates
ഓഷ്യാനോഗ്രഫി ഇൻസ്റ്റിറ്റ്യൂട്ടിൽ 22 സയന്റിസ്റ്റ് ഒഴിവുകൾ
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : ഏപ്രിൽ 30
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിൽ ഗോവയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിൽ സയന്റിസ്റ്റിന്റെ 22 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൊച്ചി, വിശാഖപട്ടണം, മുംബൈ എന്നിവിടങ്ങളിലെ മേഖലാകേന്ദ്രങ്ങളിലെ ഒഴിവുകളിലേക്കും ഈ വിജ്ഞാപനം വഴി നിയമനം നടത്തും.
യോഗ്യത :
- ജിയോഫിസിക്സ്, മറൈൻ ജിയോഫിസിക്സ്, ജിയോളജി, മറൈൻ ജിയോളജി, മോഡലിങ് ഓഫ് ഏഷ്യൻ പ്രോസസസ്, ഹൈഡ്രോളജിക്കൽ സോളിഡ് എർത്ത് പ്രോസസ് യൂസിങ് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, മെഷീൻ ലേണിങ്, ഫിസിക്കൽ ഓഷ്യാനോഗ്രഫി, ബയോജിയോകെമിസ്ട്രി, ഐസോടോപ്പ് ജിയോകെമിസ്ട്രി, മറൈൻ കെമിസ്ട്രി, കെമിക്കൽ ഓഷ്യാനോഗ്രഫി, ബന്തോസ്, സീവീഡ്സ്, മാംഗ്രോ, സൂപ്ലാങ്ടൻ എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്ര എൻജിനീയറിങ് വിഷയങ്ങളിൽ പിഎച്ച്.ഡി. സമർപ്പിച്ചവർ.
അല്ലെങ്കിൽ
- മെക്കാനിക്കൽ എൻജിനീയറിങ്, ഓഷ്യൻ എൻജിനീയറിങ്/ഓഷ്യൻ ടെക്നോളജി, മറൈൻ സ്ട്രക്ചേഴ്സ്, ഓഫ് ഷോർ സ്ട്രക്ചേഴ്സ്/ ഓഷ്യൻ എൻജിനീയറിങ് നേവൽ ആർക്കിടെക്ചർ എന്നിവയിലൊന്നിൽ എം.ഇ/എം.ടെക് അല്ലെങ്കിൽ ഇവയിലൊന്നിൽ സ്പെഷ്യലൈസേഷനോടെയുള്ള സിവിൽ എൻജിനീയറിങ് എം.ഇ/എം.ടെക്
അല്ലെങ്കിൽ
- സോളിഡ് ആൻഡ് ഹസാഡസ് വേസ്റ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ടോപ്പിക്കിൽ എം.ഇ/എം.ടെക്(കെമിക്കൽ/സിവിൽ എൻവയോൺമെന്റൽ എൻജിനീയറിങ്).
പ്രായപരിധി : 32 വയസ്സ് (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും).
ശമ്പളസ്കെയിൽ : 67,700-2,08,700 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി www.nio.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : ഏപ്രിൽ 30.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |