Job Notifications10/+2 JobsGovernment JobsLatest Updates
CSIR ജൂനി.സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 27
ബെംഗളൂരുവിലെ കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സി.എസ്.ഐ.ആർ) ഫോർത്ത് പാരഡിഗം ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറിന്റെ അഞ്ച് ഒഴിവിലേക്കും ജൂനിയർ സ്റ്റെനോഗ്രാഫറുടെ രണ്ട് ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 05
- ജനറൽ അഡ്മിൻ . ആൻഡ് സ്റ്റോഴ്സ് , പർച്ചേസ് വിഭാഗത്തിൽ നാല് ഒഴിവും എഫ്.ആൻഡ്.എ.യിൽ ഒരു ഒഴിവുമാണുള്ളത്.
- യോഗ്യത : പ്ലസ്ടു / പന്ത്രണ്ടാം ക്ലാസ് /പി.യു.സി/ തത്തുല്യവും മിനിറ്റിൽ ഇഗ്ലീഷ് 35 വാക്ക് ഹിന്ദിയിൽ 30 വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡും.
- പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പ്ലസ്ടു/ പന്ത്രണ്ടാം ക്ലാസ്/ പി.യു.സി. / തത്തുല്യവും ഇംഗ്ലീഷിൽ ഷോർട്ട് ഹാൻഡ് – മിനിറ്റിൽ 80 വാക്ക് , ട്രാൻസ്ക്രിപ്ഷൻ (50 മിനിറ്റ്) , ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്) കംപ്യൂട്ടറിൽ മിനിറ്റിൽ 35 വാക്ക് സ്പീഡും ഉണ്ടായിരിക്കണം.
- പ്രായപരിധി : 27 വയസ്സ്.
അപേക്ഷാഫീസ് : വനിതകൾക്കും എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്കും ഫീസ് ഇല്ല.
മറ്റുള്ളവർക്ക് 100 രൂപ.
ഓൺലൈനായി ഫീസ് അടയ്ക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 27.
വിശദവിവരങ്ങൾക്ക് www.csir4pi.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |