മെക്കാനിക്കൽ റിസർച്ചിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20
പശ്ചിമബംഗാളിലെ ദുർഗാപുരിലുള്ള സി.എസ്.ഐ.ആർ. സെൻട്രൽ മെക്കാനിക്കൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 22 ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകൾ :
- മെക്കാനിക്കൽ -13 ,
- ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് -5 ,
- സിവിൽ -02 ,
- ഇലക്ട്രിക്കൽ-01 ,
- ഓട്ടോമൊബൈൽ -01
യോഗ്യത :
- മെക്കാനിക്കൽ /പ്രൊഡക്ഷൻ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് /സിവിൽ /ഓട്ടോമൊബൈൽ എൻജിനീയറിങ് അല്ലെങ്കിൽ ടെക്നോളജി ഡിപ്ലോമ.
- മൂന്നുവർഷത്തെ കോഴ്സുകാർക്കും ലാറ്ററൽ എൻട്രിയായി രണ്ടുവർഷത്തെ കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.
60 ശതമാനം മാർക്ക് വേണം.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
പ്രായപരിധി : 28 വയസ്സ്.
എസ്.സി / എസ്.ടി. വിഭാഗത്തിന് 5 വർഷത്തെയും ഒ.ബി.സി. വിഭാഗത്തിന് 3 വർഷത്തെയും വയസ്സിളവ് ലഭിക്കും.
ശമ്പളം : 53,988 രൂപ.
തിരഞ്ഞെടുപ്പ് : ട്രേഡ് ടെസ്റ്റ് / സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmeri.res.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് 100 രൂപ.
ഓൺലൈനായി ഫീസടയ്ക്കണം.
എസ്.സി / എസ്.ടി/ഭിന്നശേഷി /വിമുക്തഭടർ / വനിതകൾ എന്നിവർക്ക് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും
The Administrative Officer ,
CSIR – Central Mechanical Engineering Research Institute Mahatma Gandhi Avenue ,
Durgapur – 713209 (West Bengal)
എന്ന വിലാസത്തിലേക്ക് അയക്കണം.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |