ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 17 ഒഴിവ് | പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 6,13
ചെന്നൈയിലെ സി.എസ്.ഐ.ആർ. സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 17 ഒഴിവ്.
ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റൻറ് തസ്തികയിൽ 7 ഒഴിവുണ്ട്.
സ്ഥാപനത്തിലെ ജനറൽ/സ്റ്റോഴ്സ് ആൻഡ് പർച്ചേസ്, ഫിനാൻസ് ആൻഡ് അക്കൗണ്ട്സിലുമാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലുള്ളവർക്ക് അവസരം.
കൂടാതെ സയൻറിസ്റ്റ്, ടെക്നിക്കൽ ഓഫീസർ തസ്തികകളിലും ഒഴിവുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 07
യോഗ്യത :
- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
- കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം.
- ഇംഗ്ലീഷ് മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും വേണം.
ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെൻറിലേക്ക് പ്ലസ് ടു-വിൽ അക്കൗണ്ടൻസി പഠിച്ചവർക്കാണ് അവസരം.
പ്രായപരിധി : 28 വയസ്സ്.
മറ്റ് ഒഴിവുകൾ :
- സീനിയർ സയൻറിസ്റ്റ്-3 (ജനറൽ),
- സയൻറിസ്റ്റ്-5 (ജനറൽ-2, ഇ.ഡബ്ല്യു.എസ്.-1, ഒ.ബി.സി.-2),
- സീനിയർ ടെക്നിക്കൽ ഓഫീസർ (മെഡിക്കൽ ഓഫീസർ)-1 (ജനറൽ),
- സീനിയർ ടെക്നിക്കൽ ഓഫീസർ (പബ്ലിക് റിലേഷൻസ് ആൻഡ് ഗസ്റ്റ് ഹൗസ്)-1 (ജനറൽ)
പ്രായം :
- ടെക്നിക്കൽ ഓഫീസർ, സീനിയർ ടെക്നിക്കൽ ഓഫീസർ – 40 വയസ്സ്,
- സീനിയർ സയൻറിസ്റ്റ് – 37 വയസ്സ്,
- സീനിയർ സയൻറിസ്റ്റ് – 32 വയസ്സ് (ഒ.ബി.സി.-35).
അപേക്ഷാഫീസ് : 100 രൂപ.
എസ്.സി./ എസ്.ടി./ ഭിന്നശേഷിക്കാർ വനിതകൾ എന്നിവർക്ക് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷാഫോമും അനുബന്ധരേഖകളും തപാലിൽ അയച്ചുകൊടുക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.clri.org എന്ന വെബ്സൈറ്റ് കാണുക.
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 6.
മറ്റ് തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 6.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 23.
Important Links | |
---|---|
Official Notification & Apply Link for Scientist Recruitment (Advt. No 1/2021) | Click Here |
Official Notification & Apply Link for Technical Recruitment (Advt. No 2/2021) | Click Here |
Official Notification & Apply Link for Recruitment of Administrative Positions (JSA) (Advt. No 3/2021) | Click Here |
More Details | Click Here |