Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

DefenceEngineering JobsGovernment JobsJob NotificationsLatest Updates

എൻജിനീയറിങ് ബിരുദക്കാർക്ക് സേനയിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26

ദെഹ്റാദൂണിലുള്ള ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ ടെക്‌നിക്കൽ ഗ്രാജ്യേറ്റ് കോഴ്‌സിലേക്ക് ( ടി.ജി.സി) അപേക്ഷ ക്ഷണിച്ചു.

വിവിധ വിഭാഗങ്ങളിലായി 40 ഒഴിവുകളാണുള്ളത്.

അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

ഒഴിവുകൾ :

  • സിവിൽ – 10 ,
  • ആർക്കിടെക്ചർ – 1 ,
  • മെക്കാനിക്കൽ – 3 ,
  • ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് – 4 ,
  •  കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / കംപ്യൂട്ടർ ടെക്നോളജി / ഇൻഫോടെക് / എം.എസ്.സി കംപ്യൂട്ടർ സയൻസ് – 9
  • ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / സാറ്റലൈറ്റ് കമ്യൂണിക്കേഷൻ/ ഓപ്റ്റോ ഇലക്ട്രോണിക്സ് – 6
  • ഏറോനോട്ടിക്കൽ / ഏവിയോണിക്സ് – 2 ,
  • ഏറോസ്പേസ് – 1 ,
  • ന്യൂക്ലിയർ ടെക്നോളജി – 1 ഓട്ടോ മൊബൈൽ – 1 ,
  • ലേസർ ടെക്നോളജി – 1 ,
  • ഇൻഡസ്ട്രിയൽ / മാനുഫാക്ചറിങ് – 1.

യോഗ്യത : എൻജിനീയറിങ് ബിരുദം.

എൻജിനീയറിങ് ബിരുദ കോഴ്‌സിലെ അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

അവർക്ക് 2021 ജനുവരി ഒന്നിനകം വിജയിച്ച സർട്ടിഫിക്കറ്റും പരിശീലനം തുടങ്ങി 12

ആഴ്ചക്കകം എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റും ഹാജരാക്കാൻ കഴിയണം.

പ്രായപരിധി 

  • 20- 27 വയസ്സ്.
  • അപേക്ഷകർ 1994 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം.

പരിശീലനകാലയളവിലെ സ്റ്റൈപെൻഡ് : 56,100 രൂപ.

അക്കാദമിയിലെ പരിശീലനം 49 ആഴ്ചയായിരിക്കും.

പരിശീലനത്തിനുശേഷം സൈനികസേവനത്തിനായി തിരഞ്ഞെടുക്കും.

www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

Officer Entry Apply / Login എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് Registration പൂർത്തിയാക്കണം.

അപേക്ഷകൾ പരിശോധിച്ചതിനുശേഷം ഓരോ വിഭാഗത്തിലെയും അപേക്ഷകരുടെ

ചുരുക്കപ്പെട്ടിക തയ്യാറാക്കിയതിനുശേഷമാകും അഭിമുഖത്തിന്

ഹാജരാകാൻ നിർദേശം ലഭിക്കുക.

മെഡിക്കൽ പരിശോധനയുമുണ്ടാകും.

വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26.

Important Links
Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!