Job NotificationsDistrict Wise JobsGovernment JobsJobs @ KeralaLatest UpdatesThrissur
വാട്ടർ ക്വാളിറ്റി ലാബിൽ അറ്റൻഡർ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 11

തൃശൂർ ഫീൽഡ് സ്റ്റഡീസ് സർക്കിൾ കാര്യാലയത്തിൽ നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വാട്ടർ ക്വാളിറ്റി ലാബിൽ ലാബ് അറ്റൻഡർ ഒഴിവുണ്ട്.
ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം.
വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : ലാബ് അറ്റൻഡർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പ്ലസ് ടു സയൻസ്, ജല ഗുണനിലവാര പരിശോധന ലാബുകളിൽ രണ്ടുവർഷത്തെ പരിചയം എന്നിവയാണ് ആവശ്യമായ യോഗ്യത.
- പ്രായപരിധി : 18-45 വയസ്സ്
യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 11ന് അഞ്ചു മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
നാഷണൽ ഹൈഡ്രോളജി പ്രോജക്റ്റിന്റെ വ്യവസ്ഥകളും മാർഗരേഖകളും അനുസരിച്ചായിരിക്കും നിയമനം.
ഫോൺ : 0487-2332054