Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 Jobs7th Std Jobs8th Std JobsAlappuzhaCareer In ShortContract Based JobsDistrict Wise JobsDriver JobsErnakulamGovernment JobsIdukkiJob NotificationsJobs @ IndiaJobs @ KeralaKasaragodKerala Govt JobsKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaTemporary Govt JobsThiruvananthapuramThrissurWayanad

ക്ലീൻ കേരള കമ്പനിയിൽ ഡ്രൈവർ ഒഴിവ് (Daily wages)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 28-01-2025

Clean Kerala Company Limited Notification 2025 for Driver Post : ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനം ജില്ലകളിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ ഉണ്ടാകാനിടയുളള ഡ്രൈവർ ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിലേയ്ക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

താൽപ്പര്യമുളളവർ ഇതോടൊപ്പം ചേർത്തിട്ടുളള നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡ്രൈവർ

വിദ്യാഭ്യാസ യോഗ്യത

1) ഏഴാം ക്ലാസ് പാസ്സായിരിക്കണം.
2) ലൈറ്റ് മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസും, ഡ്രൈവേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം.

പ്രായം : 45 വയസ്സിൽ താഴെ
ശമ്പളം : പ്രതിദിനം 730/- രൂപ

സമർപ്പിക്കേണ്ട രേഖകൾ (സ്വയം സാക്ഷ്യപ്പെടുത്തിയത്)

  • ക്ലീൻ കേരള കമ്പനിയുടെ നിർദ്ദിഷ്ട അപേക്ഷാ ഫോറം അപേക്ഷകന്റെ
  • ബയോഡേറ്റ,
  • വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ് (എല്ലാ രേഖകളും),
  • വയസ്സു തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്,
  • പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്,
  • ആ നിർദ്ദിഷ്ട ഫോറത്തിലുളള മെഡിക്കൽ സർട്ടിഫിക്കറ്റ്,
  • ഡ്രൈവിംഗ് ലൈസൻസ്,
  • സ്വഭാവ സർട്ടിഫിക്കറ്റ് ( 6 മാസത്തിനുളളിൽ ലഭ്യമായത്)

ശാരീരിക യോഗ്യതകൾ

1. ചെവി : പൂർണ്ണമായ ശ്രവണശേഷി ഉണ്ടായിരിക്കണം.
2. കണ്ണ്

വലത്

  • ദൂരക്കാഴ്ച : 6/6 സ്നെല്ലൻ
  • സമീപക്കാഴ്ച : 0.5 സ്നെല്ലൻ
  • കളർ വിഷൻ : സാധാരണമായിരിക്കണം.
  • മാലക്കണ്ണ് : ഇല്ലാതിരിക്കണം.

ഇടത്

  • ദൂരക്കാഴ്ച : 6/6 സ്നെല്ലൻ
  • സമീപക്കാഴ്ച : 0.5 സ്നെല്ലൻ

3. പേശികളും സന്ധികളും : തളർവാതം ഉണ്ടായിരിക്കരുത്.
എല്ലാ സന്ധികളും ആയാസരഹിതമായി ചലിപ്പിക്കാവുന്നതായിരിക്കണം.
4. ഞരമ്പുഘടന : പൂർണ്ണമായും സാധാരണ രീതിയിലുളളതായിരിക്കണം.
പകർച്ച വ്യാധികൾ യാതൊന്നും ഉണ്ടായിരിക്കരുത്.

സമർപ്പിക്കുന്ന രീതി : കൊറിയർ/സ്പീഡ് പോസ്റ്റ്(രജിസ്റ്റേർഡ്) പോസ്റ്റ്/ഓർഡിനറി പോസ്റ്റ് മുഖേനയോ ഓഫീസ് സമയങ്ങളിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ അടങ്ങുന്ന കവറിന്റെ മുകളിൽ “ഡ്രൈവർ തസ്തികയിലേക്കുളള അപേക്ഷ” എന്ന് എഴുതേണ്ടതാണ്.

സമർപ്പിക്കുന്ന രീതി : കൊറിയർ സ്പീഡ് പോസ്റ്റ്(രജിസ്റ്റേർഡ്) പോസ്റ്റ്/ഓർഡിനറി പോസ്റ്റ് മുഖേനയോ ഓഫീസ് സമയങ്ങളിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ അടങ്ങുന്ന കവറിന്റെ മുകളിൽ “ഡ്രൈവർ തസ്തികയിലേക്കുള്ള അപേക്ഷ” എന്ന് എഴുതേണ്ടതാണ്.

വിലാസം:

ക്ലീൻ കേരള കമ്പനി ലിമിറ്റഡ്,
സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്,
വഴുതക്കാട്,
തിരുവനന്തപുരം – 695 010

ഇന്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കുന്നതാണ്.

റാങ്ക് ലിസ്റ്റ് ഒരു വർഷത്തേക്ക് സാധുതയുള്ളതായിരിക്കും.

കൂടാതെ തുടർന്നു വരുന്ന ഒഴിവുകൾ ടി റാങ്ക് പട്ടികയിൽ നിന്ന് നികത്തുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 28-01-2025 – 5.00 PM

Important Links
Notification & Application Form Click Here
For more details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!