Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

കെ-ഡിസ്ക്കിൽ 63 ആനിമേറ്റർ , വൊളന്റിയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 04

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക്ക് കൗൺസിലിൽ 63 ഒഴിവ്.

സെന്റർ ഫോർ മാനേജ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഇ – മെയിൽ വഴി അപേക്ഷിക്കണം.

കരാർ നിയമനമായിരിക്കും.

പ്രോജക്ട് മഞ്ചാടി എന്ന പദ്ധതിയിലേക്കാണ് അവസരം.

കണക്ക് വിഷയം പഠിപ്പിക്കുന്ന ഈ പദ്ധതിയുടെ കമ്യൂണിറ്റി മാത്‍സ് ലാബിലേക്കാണ് അവസരം.

കേരളത്തിലെ വിവിധ ജില്ലകളിലാണ് ഒഴിവ്.

വിവിധ ജില്ലകളിലെ മാത്‍സ് ലാബുകളുള്ള സ്ഥലങ്ങൾ ഇനിപറയുന്നു.

ജില്ല , മാത്‍സ് ലാബുള്ള സ്ഥാപനം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


  • തിരുവനന്തപുരം : ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ.
  • കൊല്ലം : മോഡൽ റെസിഡൻഷ്യൽ സ്കൂൾ , കുളത്തൂപ്പുഴ.
  • ആലപ്പുഴ : ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ പുന്നപ്ര , ഗവ. ചിൽഡ്രൻസ് ഹോം – നൂറനാട്.
  • പത്തനംതിട്ട : മോഡൽ റസിഡൻഷ്യൽ സ്കൂൾ , വടശ്ശേരിക്കര.
  • ഇടുക്കി : ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ , മോഡൽ റസിഡൻഷ്യൽ സ്കൂൾ – മൂന്നാർ.
  • എറണാകുളം : മോഡൽ റെസിഡൻഷ്യൽ സ്കൂൾ ആലുവ.
  • തൃശ്ശൂർ : മോഡൽ റെസിഡൻഷ്യൽ സ്കൂൾ -വടക്കാഞ്ചേരി , മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര.
  • പാലക്കാട് : മോഡൽ റസിഡൻഷ്യൽ സ്കൂൾ മലമ്പുഴ , മോഡൽ റസിഡൻഷ്യൽ സ്കൂൾ പെരിങ്ങോട്ടുക്കുറിശ്ശി , മോഡൽ റസിഡൻഷ്യൽ സ്കൂൾ തൃത്താല
  • മലപ്പുറം : ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശ്രാം സ്കൂൾ – നിലമ്പൂർ.
  • വയനാട് : ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ മാനന്തവാടി , ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ പൂക്കോട് , ആശ്രാം മോഡൽ റെസിഡൻഷ്യൽ സ്കൂൾ – തിരുനെല്ലി , മോഡൽ റെസിഡൻഷ്യൽ സ്കൂൾ കൽപ്പറ്റ.
  • കണ്ണൂർ : മോഡൽ റസിഡൻഷ്യൽ സ്കൂൾ പട്ടുവം.
  • കാസർകോട് : മോഡൽ റെസിഡൻഷ്യൽ സ്കൂൾ പരവനടുക്കം , മോഡൽ റസിഡൻഷ്യൽ സ്കൂൾ വെള്ളച്ചാൽ.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : മദർ ആനിമേറ്റേഴ്സ്

  • ഒഴിവുകളുടെ എണ്ണം : 42
  • യോഗ്യത : സയൻസ് ബിരുദം അല്ലെങ്കിൽ തത്തുല്യം.
    മാത്തമാറ്റിക്സിൽ ബി.എസ്.സിയുള്ളവർക്ക് മുൻഗണന.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 12,500 രൂപ.

തസ്തികയുടെ പേര് : വൊളന്റിയേഴ്സ്

  • ഒഴിവുകളുടെ എണ്ണം : 21
  • യോഗ്യത : സയൻസ് സ്പെഷ്യലൈസ് ചെയ്ത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
  • പ്രായപരിധി : 25 വയസ്സ്.
  • ശമ്പളം : 7,500 രൂപ.

വിശദവിവരങ്ങൾക്കായി www.cmdkerala net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ cmdrecruit2021@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം.

കമ്യൂണിറ്റി മാത്‍സ് ലാബിന് രണ്ട് കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.

മെയിലിൽ സബ്ജക്ട് ലൈൻ ചേർത്തിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 04.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!