സ്പോർട്സ് സ്കൂളുകളിൽ പരിശീലകർ ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30

സ്പോർട്സ് സ്കൂളുകളിൽ പരിശീലകർ ആവാം : തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ , കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിൽ കായിക പരിശീലകരുടെ ഒഴിവുണ്ട്.
സെൻറർ ഓഫ് എക്സലൻസ് ഫോർ കപ്പാസിറ്റി ബിൽഡിങ് പദ്ധതിയുടെ ഭാഗമായാണ് നിയമനം.
ഒഴിവുള്ള വിഭാഗങ്ങൾ :
- സീനിയർ , ജൂനിയർ വിഭാഗങ്ങളിൽ പരിശീലകരെ ആവശ്യമുണ്ട്.
- അത്ലറ്റിക്സ് , ബാസ്കറ്റ്ബോൾ , വോളിബോൾ , ജൂഡോ , ബോക്സിങ് എന്നീ ഇനങ്ങളിലാണ് സീനിയർ പരിശീലക തസ്തികയിൽ ഒഴിവുള്ളത്.
യോഗ്യത :
- എൻ.ഐ.എസ് ഡിപ്ലോമയും പത്ത് വർഷത്തെ പരിശീലന പരിചയവും.
ഒഴിവുള്ള വിഭാഗങ്ങൾ :
അതറ്റിക്സ് , ഫുട്ബോൾ , ബാസ്കറ്റ്ബോൾ , വോളിബോൾ , ഹോക്കി , ജൂഡോ , തായ്ക്വാണ്ടോ ,ബോക്സിങ് , റെസ്ലിങ് , ക്രിക്കറ്റ് , വെയ്റ്റ് ലിഫ്റ്റിങ് , ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനർ എന്നീ വിഭാഗങ്ങളിൽ ജൂനിയർ പരിശീലകൻറയും ഒഴിവുണ്ട്.
യോഗ്യത :
എൻ.ഐ.എസ് ഡിപ്ലോമ , സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോച്ചിങ്.
അപേക്ഷാഫോറം www.gvrsportsschool.org എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ gvrsportsschool@gmail.com എന്ന ഇ – മെയിൽ വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30