ഗുരുവായൂർ ദേവസ്വം : സോപാനം കാവൽ, വനിത സെക്യൂരിറ്റി ഗാർഡ് – 27 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 13 -ന് 5 മണി വരെ.
ഗുരുവായൂർ ദേവസ്വത്തിൽ അവസരം : ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിത സെക്യൂരിറ്റി ഗാർഡ് താൽക്കാലിക തസ്തികകളിൽ 27 ഒഴിവിലേക്ക് ദേവസ്വം ഈശ്വര വിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
2023 ഡിസംബർ 5 മുതൽ 2024 ജൂൺ 4 വരെയാണ് നിയമന കാലാവധി.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സോപാനം കാവൽ
- ഒഴിവുകളുടെ എണ്ണം : 15
- യോഗ്യത : 7-ാം ക്ലാസ്, പൂർണ ആരോഗ്യമുള്ളവർ, പ്രായപരിധി : 30-50 വയസ്സ്.
- ശമ്പളം : 15,000 രൂപ,
- നിയമനം : 2023 ഡിസംബർ 5 മുതൽ 2024 ജൂൺ 4 വരെ.
എസ്.സി, എസ്.ടി. സംവരണം : 10 ശതമാനം.
നിലവിലുള്ള സോപാനം കാവൽക്കാർക്ക് അപേക്ഷിക്കാൻ കഴിയില്ല.
തസ്തികയുടെ പേര് : വനിത സെക്യൂരിറ്റി ഗാർഡ്
- യോഗ്യത: 7-ാം ക്ലാസ്, ആരോഗ്യവും കാഴ്ചശക്തിയും വേണം.
- ഒഴിവുകളുടെ എണ്ണം : 12.
- പ്രായ പരിധി : 55-60 വയസ്സ്
- ശമ്പളം: 15,000 രൂപ
2 തസ്തികയിലെ അപേക്ഷകരും അസി.സർജൻ ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
അപേക്ഷാ ഫോം ദേവസ്വം ഓഫിസിൽ നിന്ന് 100 രൂപ വിലയ്ക്ക് നേരിട്ട് സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 6-ന് 5 മണി വരെ ലഭിക്കും.
തപാൽ മാർഗം ലഭിക്കില്ല.
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷ ഫോം സൗജന്യം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വയസ്സ്, യോഗ്യത, ജാതി, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ, അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ -680101 എന്ന വിലാസത്തിലോ ലഭിക്കത്തക്ക വിധം സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 13 -ന് 5 മണി വരെ.
വിശദ വിവരങ്ങൾക്ക് , ഫോൺ : 0487 2556335.
വിശദ വിവരങ്ങൾക്ക് : www.guruvayurdevaswom.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links | |
---|---|
Official Website | Click Here |