Job NotificationsEngineering JobsGovernment JobsLatest Updates
ഭാരത് ഇലക്ട്രോണിക്സിൽ 29 എൻജിനീയർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 22,23
ഭാരത് ഇലക്ട്രോണിക്സിൽ എൻജിനീയർമാരുടെ 29 ഒഴിവിലേക്ക് അപേക്ഷിക്കാം.
വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ബെംഗളൂരുവിലാണ് അവസരം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സീനിയർ എൻജിനീയർ E-III
- ഒഴിവുകളുടെ എണ്ണം : 14
- യോഗ്യത : ബി.ഇ/ബി.ടെക്/എം.ടെക് (ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ). അല്ലെങ്കിൽ ബി.ഇ/ബി.ടെക് /എം.ടെക് (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്).
- പ്രായപരിധി : 32 വയസ്സ്.
- ശമ്പളം : 50,000-1,60,000 രൂപ.
വിശദ വിവരങ്ങളും അപേക്ഷാഫോമും www.bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 22.
തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 15.
- യോഗ്യത : നാല് വർഷത്തെ ഫുൾ ടൈം ബി.ഇ/ബി.ടെക് / ബി.എസ്.സി /എൻജിനീയറിങ് (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ / മെക്കാനിക്കൽ.
55 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. (എസ്.സി , എസ്.ടി. , ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക് മതി). - രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 32 വയസ്സ് (അർഹരായ വിഭാഗങ്ങൾക്ക് ഇളവുകൾ ബാധകം).
- ശമ്പളം 40,000-55,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാലിൽ അപേക്ഷിക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോമും www.bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 23.
Important Links | |
---|---|
Official Notification for Senior Engineer | Click Here |
Official Notification for Project Engineer | Click Here |
More Details | Click Here |