Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest Updates

ഭാരത് ഇലക്ട്രോണിക്സിൽ 55 എൻജിനീയർ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 01

നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സിൽ എൻജിനീയർമാർക്ക് അവസരം.

പഞ്ച്കുളാ-യൂണിറ്റിലെ ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ തസ്തികകളിലെ 55 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കരാർനിയമനമാണ്.

ഒഴിവുകൾ :

  • ട്രെയിനി എൻജിനീയർ-38 (ഇലക്ട്രോണിക്സ്-21, മെക്കാനിക്കൽ-17).
  • പ്രോജക്ട് എൻജിനീയർ ഓഫീസർ-17 (ഇലക്ട്രോണിക്സ്-15, എച്ച്.ആർ-1, സിവിൽ-1)

യോഗ്യത : ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ നാലുവർഷത്തെ ബി.ഇ/ബി.ടെക്കാണ് യോഗ്യത.

പ്രോജക്ട് ഓഫീസർക്ക് രണ്ടുവർഷത്തെ എം.ബി.എ/എം.എസ്.ഡബ്ല്യു. പി.ജി. എച്ച്.ആർ.എം. (എച്ച്.ആർ) ആണ് യോഗ്യത.

പ്രവൃത്തിപരിചയം : പ്രോജക്ട് എൻജിനീയർ ഓഫീസർക്ക് അപേക്ഷിക്കാൻ രണ്ടുവർഷത്തെയും ട്രെയിനി എൻജിനീയർക്ക് ഒരു വർഷത്തെയും പ്രവൃത്തിപരിചയം വേണം.

പ്രായം :

  • ട്രെയിനി എൻജിനീയർക്ക് 28 വയസ്സും
  • പ്രോജക്ട് എൻജിനീയർ/ഓഫീസർക്ക് 32 വയസ്സുമാണ് ഉയർന്ന് പ്രായപരിധി.

എസ്.സി,എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.

ശമ്പളം :

ട്രെയിനി എൻജിനീയർക്ക്

  • ഒന്നാം വർഷം 30,000 രൂപ,
  • രണ്ടാം വർഷം 35,000 രൂപ,
  • മൂന്നാം വർഷം 40,000 രൂപ.

പ്രോജക്ട് എൻജിനീയർ ഓഫീസർക്ക്

  • ഒന്നാംവർഷം 40,000 രൂപ,
  • രണ്ടാം വർഷം 45,000 രൂപ,
  • മൂന്നാം വർഷം 50,000 രൂപ,
  • നാലാംവർഷം 55,000 രൂപ.

അപേക്ഷാഫീസ് : പ്രോജക്ട് എൻജിനീയർക്ക് 472 രൂപയും ട്രെയിനി എൻജിനീയർക്ക് 177 രൂപയുമാണ് ഫീസ്.

എസ്.ബി.ഐ. കളക്ട് വഴി ഫീസ് അടയ്ക്കണം.

എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല.

വിശദവിവരങ്ങൾ www.bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 01.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!