പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ഹോമിയോപ്പതി വകുപ്പിൽ അവസരം
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | അഭിമുഖം ഒക്ടോബർ 10,11,12 ദിവസങ്ങളിൽ
ആയുഷ് ഹോമിയോപ്പതി വകുപ്പില്‍ നിരവധി ഒഴിവുകള്‍
AYUSH Homoeopathy Department Notification 2023 : ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ഇടുക്കി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഒഴിവുകളുണ്ട്.
ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ലേഡി ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
- യോഗ്യത: എം.ഫിൽ/ എം.എസ്.സി../ബി.എസ്.സി. സൈക്കോളജി.
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
അഭിമുഖം ഒക്ടോബർ 10-ന് രാവിലെ 10.30-ന്.
തസ്തികയുടെ പേര് : വനിതാ ഡി.ടി.പി. ഓപ്പറേറ്റർ
യോഗ്യത:
- എസ്.എസ്.എൽ.സി.
- ഡി.ടി.പി. ഗവൺമെന്റ് അംഗീകൃത കോഴ്സ്,
- മലയാളം ടൈപ്പിങ്
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
അഭിമുഖം ഒക്ടോബർ 10-ന് രാവിലെ 11.30-ന്.
തസ്തികയുടെ പേര് : സ്പെഷ്യൽ എജുക്കേഷൻ ടീച്ചർ
യോഗ്യത:
- ബി.എഡ്,
- സ്പെഷ്യൽ എജുക്കേഷൻ ട്രെയിനിങ്.
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
അഭിമുഖം ഒക്ടോബർ 10-ന് രാവിലെ 11-ന്.
തസ്തികയുടെ പേര് : ഫാർമസിസ്റ്റ്
യോഗ്യത:
- എൻ.സി.പി. (നഴ്സ് കം ഫാർമസിസ്റ്റ്)/ സി.സി.പി. (സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി) (ഹോമിയോ).
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
അഭിമുഖം ഒക്ടോബർ 11-ന് രാവിലെ 10.30-ന്.
തസ്തികയുടെ പേര് : നഴ്സ്
യോഗ്യത:
- ജി.എൻ.എം./ബി.എസ്.സി.
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
അഭിമുഖം ഒക്ടോബർ 12-ന് രാവിലെ 10.30-ന് ജില്ലാ ഹോമിയോ ഓഫീസില്‍ നടക്കും .
തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിക്ക് സമീപം തരണിയില്‍ ബില്‍ഡിംഗിലാണ് ഇടുക്കി ജില്ലാ ആയുഷ് ഹോമിയോ മെഡിക്കല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് .
കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862 227326
വയസ്സ്, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പുമായി എത്തണം.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
Important Links | |
---|---|
More Info | Click Here |