ആറ്റുകാൽ ക്ഷേത്രത്തിൽ അവസരം
തിടപ്പള്ളി ശാന്തി,കീഴ്ശാന്തി,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ,പ്ലംബർ തുടങ്ങി തസ്തികകളിലാണ് അവസരം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ആഗസ്റ്റ് 26

Attukal Temple Job 2025
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ജോലി നേടാം
ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിൽ വിവിധ തസ്‌തികകളിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : തിടപ്പള്ളി ശാന്തി
യോഗ്യതകൾ
1. ബ്രാഹ്മണനായിരിക്കണം
2. എഴുതാനും, വായിക്കാനും അറിഞ്ഞിരിക്കണം
3. പ്രധാന ക്ഷേത്രങ്ങളിൽ പ്രസാദം പാകം ചെയ്യുന്നതിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തി പരിചയം
4. പ്രായപരിധി : 21 – 62 വയസ്സ്
തസ്തികയുടെ പേര് : കീഴ്ശാന്തി
യോഗ്യതകൾ
1.പത്താംക്ലാസ്സ് വരെ പഠിച്ചിരിക്കണം.
2. ബ്രാഹ്മണനായിരിക്കണം
3. താന്ത്രിക വിദ്യാപീഠത്തിൽ നിന്നോ പ്രസിദ്ധനായ തന്ത്രികളിൽ നിന്നോ ഉള്ള സർട്ടിഫിക്കറ്റ്.
4. ശാന്തിവൃത്തിയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.
5. പ്രായപരിധി : 21 – 62 വയസ്സ്
തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
യോഗ്യത :
1. B.Tech (IT/Computer Science)
2. System Administration Course
3. സിസ്റ്റം അഡ്മിനിസ്ട്രേഷനിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
4. പ്രായപരിധി : 25 – 50 വയസ്സ്
തസ്തികയുടെ പേര് : പ്ലംബർ
യോഗ്യത :
1. പത്താംക്ലാസ്സ് പാസ്സായിരിക്കണം
2. പ്ലംബിംഗിൽ ഐ റ്റി ഐ ട്രേഡ് സർട്ടിഫിക്കറ്റ്/ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
പ്രായപരിധി : 25 – 60 വയസ്സ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യതകൾ, പ്രായം, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷകൾ 26.08.2025 തീയതി വൈകുന്നേരം 5.00 മണിക്ക് മുമ്പായി ട്രസ്റ്റാഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.
അപേക്ഷകൾ അയയ്ക്കേണ്ട വിലാസം
” സെക്രട്ടറി,
ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്,
ആറ്റുകാൽ,
പി.ബി.നമ്പർ.5805,
മണക്കാട്.പി.ഒ., തിരുവനന്തപുരം-695 009 “.
കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
വിശദ വിവരങ്ങൾക്ക് attukal.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |
Join WhatsApp Channel | Click Here |
One Comment