അഡാക്കിൽ ഫാം മാനേജർ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 12
സംസ്ഥാന സർക്കാർ സ്ഥാപനമായ ജലകൃഷി വികസന ഏജൻസി (അഡാക്ക്) ഫാം മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
നാല് ഒഴിവുകളാണുള്ളത്.
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി, വയനാട് ജില്ലയിലെ കാരാപ്പുഴ, ബാണാസുര സാഗർ, പത്തനംതിട്ട ജില്ലയിലെ കക്കി എന്നീ റിസർവോയറുകളിൽ കേജ് ഫാമിങ് പദ്ധതിയിലാണ് നിയമനം.
അതത് ജില്ലകളിലുള്ളവർക്ക് മുൻഗണനയുണ്ട്.
ഒരു വർഷത്തക്കാണ് നിയമനം.
യോഗ്യത : ബി.എഫ്.എസ്.സി., മറ്റ് ഫിഷറീസ് മേഖലയിലോ സുവോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷ
എക്സിക്യൂട്ടീവ് ഡയറക്ടർ,
ജലകൃഷി വികസന ഏജൻസി,
കേരള (അഡാക്ക്),
ടി.സി.15/1494,മിൻചിൻ റോഡ്,
തൈക്കാട് പി.ഒ.,
തിരുവനന്തപുരം എന്ന വിലാസത്തിലോ, aquaculturekerala@yahoo.co.in എന്ന ഇമെയിലിലോ അയക്കാം.
ഫോൺ : 0471-2322410
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 12
Important Links | |
---|---|
More Info | Click Here |