Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDefenceGovernment JobsJob NotificationsLatest Updates

നാഷണൽ ഡിഫൻസ് അക്കാദമി : വനിതകൾക്ക് അപേക്ഷിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08

നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും ആദ്യമായി വനിതകൾക്ക് അപേക്ഷിക്കാൻ അവസരം.

ആകെ 400 ഒഴിവാണുള്ളത്.

പരസ്യവിജ്ഞാപനനമ്പർ : 10/2021-NDA-II.

സുപ്രീംകോടതിയുടെ 09.06.2021 തീയതിയിലെ വിജ്ഞാപനത്തിലെ നിർദേശപ്രകാരം വനിതകൾക്കും അപേക്ഷിക്കാനുള്ള അവസരമാണ് നിലവിൽ നൽകിയിരിക്കുന്നത്.

വനിതകൾക്കായുള്ള ഒഴിവുകളുടെ എണ്ണവും ശാരീരിക യോഗ്യതകളും ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടില്ല.

വൈകാതെ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് ഇതുസംബന്ധിച്ച അറിയിപ്പുണ്ടാകും.

നവംബർ 14-നാണ് പരീക്ഷ.

വനിതകൾക്ക് അപേക്ഷാഫീസില്ല.

കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രം.

ഒഴിവുകൾ :

  • നാഷണൽ ഡിഫൻസ് അക്കാദമി -370 (ആർമി -208 , നേവി -42 , എയർ ഫോഴ്സസ് -120) ,
  • നേവൽ അക്കാദമി -30

യോഗ്യത :

ആർമി വിങ് നാഷണൽ ഡിഫൻസ് അക്കാദമി :

  • 10+2 പാറ്റേണിലുള്ള പ്ലസ് ടു പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം.

എയർ ഫോഴ്സസ് , നേവൽ വിങ് നാഷണൽ ഡിഫൻസ് അക്കാദമി , നേവൽ അക്കാദമി :

  • ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് വിഷയമായി പഠിച്ച പ്ലസ് ടു. അല്ലെങ്കിൽ തത്തുല്യം.
  • ഇപ്പോൾ പ്ലസ് ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം.
  • എന്നാൽ അഭിമുഖ സമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്ലസ് വൺ പരീക്ഷയെഴുതുന്നവർക്ക് അപേക്ഷിക്കാനാകില്ല.

പ്രായം : 2003 ജനുവരി 2 -നും 2006 ജനുവരി 1 -നും ഇടയിൽ ജനിച്ചവർ.

പരിശീലന കാലയളവ് കഴിയുംവരെ വിവാഹിതരാകാൻ പാടില്ല.

തിരഞ്ഞെടുപ്പ് :

എഴുത്തുപരീക്ഷയുടെയും സർവീസ് സെലക്ഷൻ ബോർഡ് ടെസ്റ്റ് / അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

പരീക്ഷ രണ്ട് ഘട്ടമായാണ്.

ആദ്യത്തെ ഘട്ടത്തിൽ മാത്തമാറ്റിക്സിന് 300 മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും.

രണ്ടാമത്തെ ഘട്ടത്തിൽ 600 മാർക്കിന്റെ ജനറൽ എബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.

ഓരോ പരീക്ഷയും രണ്ടര മണിക്കൂർ വീതമാണ് , ഒബ്ജക്ടീവ് ടെപ്പായിരിക്കും ചോദ്യങ്ങൾ.

ഹിന്ദി / ഇംഗ്ലീഷ് ഭാഷകളിലായിരിക്കും ചോദ്യങ്ങൾ.

പരീക്ഷയുടെ വിശദമായ സിലബസ് www.upsc.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.upsc.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!