Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest Updates

ഇക്കണോമിക് / സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് എക്സാമിനേഷന് അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : ഏപ്രിൽ 26

ഇന്ത്യൻ ഇക്കണോമിക് സർവീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് എക്സാമിനേഷൻ 2022-ന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഈ പരീക്ഷയിലൂടെയാണ് ജൂനിയർ ടൈം സ്കെയിലെ നിയമനങ്ങൾ നടത്തുക.

ജൂനിയർ ടൈം സ്കെയിലിൽ ഇക്കണോമിക് സർവീസിൽ 24 ഒഴിവും സ്റ്റാറ്റിസ്റ്റിക്കൽ സർവീസിൽ 29 ഒഴിവുമുണ്ട്.

ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത :

ഇന്ത്യൻ ഇക്കണോമിക് സർവീസിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇക്കണോമിക്സ് /അപ്ലൈഡ് ഇക്കണോമിക്സ് /ബിസിനസ്സ് ഇക്കണോമിക്സ് /ഇക്കണോമെട്രിക്സിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിലേക്ക് സ്റ്റാറ്റിക്സ് /മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ഉൾപ്പെട്ട അംഗീകൃത സർവകലാശാലാ ബിരുദമോ ഇതേ വിഷയങ്ങളിൽ ബിരുദാനന്തരബിരുദമോ ഉണ്ടായിരിക്കണം.

യോഗ്യതാ പരീക്ഷ എഴുതിയവർക്കും എഴുതാൻ തയ്യാറെടുക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം.

പ്രായം : 21-29 വയസ്സാണ് പ്രായപരിധി.

1992 ഓഗസ്റ്റ് രണ്ടിനും 2001 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.

ഉയർന്ന പ്രായപരിധിയിൽ എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.

ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവും ലഭിക്കും.

പരീക്ഷ : മൂന്ന് ദിവസങ്ങളിലായാണ് പരീക്ഷ നടക്കുക.

ജൂൺ 24-ന് പരീക്ഷ ആരംഭിക്കും.

തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്താകെ 19 കേന്ദ്രങ്ങളുണ്ടാകും.

എഴുത്തുപരീക്ഷ 1000 മാർക്കിനാണ്.

ജനറൽ ഇംഗ്ലീഷ് , ജനറൽ സ്റ്റഡീസ് എന്നിവ (100 മാർക്ക് വീതം) ഇക്കണോമിക് സർവീസിനും സ്റ്റാറ്റിസ്റ്റിക്കൽ സർവീസിനും പൊതുവേയുള്ള വിഷയങ്ങളാണ്.

മറ്റുവിഷയങ്ങൾ :

ഇക്കണോമിക് സർവീസ് :

  • ജനറൽ ഇക്കണോമിക്സ് – I ,
  • ജനറൽ ഇക്കണോമിക്സ് II ,
  • ജനറൽ ഇക്കണോമിക്സ്- III ,
  • ഇന്ത്യൻ ഇക്കണോമിക്സ്.

ഓരോന്നിനും 200 മാർക്ക് വീതം.

സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് :

  • സ്റ്റാറ്റിസ്റ്റിക്സ് -I (ഒബ്ജക്ടീവ്) ,
  • സ്റ്റാറ്റിസ്റ്റിക്സ് – II (ഒബ്ജക്ടീവ്) ,
  • സ്റ്റാറ്റിസ്റ്റിക്സ് – III (ഡിസ്ക്രിപ്റ്റീവ്) ,
  • സ്റ്റാറ്റിസ്റ്റിക്സ് – IV (ഡിസ്ക്രിപ്റ്റീവ്).

ഓരോന്നിനും 200 മാർക്ക് വീതം.

മൂന്ന് മണിക്കൂറാണ് ഓരോ വിഷയത്തിനും അനുവദിച്ചിട്ടുള്ള സമയം.

ഇംഗ്ലീഷിലായിരിക്കും ചോദ്യപേപ്പർ.

സിലബസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.

ഫീസ് : വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി , എസ്.ടി , വിഭാഗക്കാർക്കും ഫീസ് ഇല്ല.

മറ്റുള്ളവർക്ക് 200 രൂപ ഫീസ് ഉണ്ട്.

എസ്.ബി.ഐ ബ്രാഞ്ചുകളിൽ പണമായോ എസ്.ബി.ഐ.യുടെ നെറ്റ് ബാങ്കിങ് വഴിയോ വിസാ മാസ്റ്റർ / റുപേ ക്രഡിറ്റ് / ഡെബിറ്റ് കാർഡ് മുഖേനയോ ഫീസ് അടയ്ക്കാം.

പണമായി അടയ്ക്കുവാനുള്ള സമയം ഏപ്രിൽ 25 വരെയാണ്.

മറ്റു രീതികളിൽ ഏപ്രിൽ 26 വരെ അടയാം.

വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : ഏപ്രിൽ 26.

അപേക്ഷ പിൻവലിക്കുന്നതിന് മേയ് 5 മുതൽ 10 വരെ സമയമുണ്ട്.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!