Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

DefenceEngineering JobsGovernment JobsJob NotificationsJobs @ IndiaKerala Govt JobsLatest Updates

CDS വിജ്ഞാപനം | സേനകളിൽ 457 ഓഫീസർ ഒഴിവ്

കോഴ്സ് ഏഴിമല ഉൾപ്പെടെ വിവിധ അക്കാദമികളിൽ | യോഗ്യത: ബിരുദം | വനിതകൾക്കും അപേക്ഷിക്കാം

UPSC CDS Combined Defence Services Exam 2024 : കമ്പയിൻഡ് ഡിഫെൻസ് സർവീസസ് എക്സാമിനേഷന് യു.പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

വിവിധ അക്കാദമികളിലായി 457 ഒഴിവാണുള്ളത്.

വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ (പുരുഷന്മാരും വനിതകളും) അവിവാഹിതരായിരിക്കണം.

Job Summary
Exam Name Combined Defence Services Examination (I)
Job Type Central Govt Jobs
Qualification B.E/B.Tech/Any degree
Total Vacancies 457 Posts
Experience Freshers
Salary Rs.15,500 – 2,50,000/-
Job Location Across India
Last Date 09 January 2024

ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമി, ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമി എന്നിവിടങ്ങളിൽ 2025 ജനുവരിയിലും ചെന്നൈയിലെ ഓഫിസേഴ്സ് അക്കാദമിയിൽ 2025 ഏപ്രിലിലും കോഴ്സ് ആരംഭിക്കും.

ഏഴിമലയിലെ നാവിക അക്കാദമിയിൽ 32 ഒഴിവാണുള്ളത്.

ഓരോ അക്കാദമിയിലെയും കോഴ്സ്, ഒഴിവുകൾ എന്നിവയറിയാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കാണുക. ചെന്നൈയിലെ ഓഫീസേഴ്സ് അക്കാദമിയിലേക്ക് പുനർവിവാഹിതരാവാത്ത വിധവകൾക്കും വിവാഹമോചിതകൾക്കും അപേക്ഷിക്കാം.

യോഗ്യത : മിലിട്ടറി അക്കാദമിയിലേക്കും ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്കും അപേക്ഷിക്കുന്നതിന് ബിരുദമാണ് യോഗ്യത.

നേവൽ അക്കാദമിയിലേക്ക് എൻജിനീയറിങ് ബിരുദം ഉണ്ടായിരിക്കണം.

പ്ലസ്ടു തലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച, എൻജിനീയറിങ് ഉൾപ്പെടെയുള്ള ബിരുദധാരികൾക്കാണ് എയർഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കാനാവുക.

പ്രായം : മിലിട്ടറി അക്കാദമിയി ലേക്കും നേവൽ അക്കാദമിയിലേക്കും ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്കും അപേക്ഷിക്കുന്നവർ 2001 ജനുവരി 2-നും 2006 ജനുവരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം.

എയർഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2001 ജനുവരി 2-നും 2005 ജനുവരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം.

ഡി.ജി.സി.എ. നൽകുന്ന കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് എയർ ഫോഴ്സ് അക്കാദമിയിലേക്കുള്ള ഉയർന്ന പ്രായപരിധിയിൽ രണ്ടു വർഷത്തെ ഇളവ് ലഭിക്കും.

ഫീസ് : വനിതകൾക്കും എസ്. സി., എസ്.ടി. വിഭാഗക്കാർക്കും ഫീസ് ഇല്ല.

മറ്റുള്ളവർക്ക് 100 രൂപ

ഓൺലൈനായോ എസ്.ബി.ഐ. ബ്രാഞ്ചുകൾ വഴി പണമായോ അടയ്ക്കണം.

പണമായി അടയ്ക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുടെ തലേദിവസംവരെ മാത്രമേ സമയം അനുവദിക്കൂ.

തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്.

പരീക്ഷ 2024 ഏപ്രിൽ 21-നായിരിക്കും നടക്കുക. ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് ഇംഗ്ലീഷ്, ജനറൽ നോളജ് എന്നിവയെ ആസ്പദമാക്കി 200 മാർക്കിനുള്ള പരീക്ഷയാണ് നടത്തുക. മറ്റ് അക്കാദമികളിലേക്ക് ഇംഗ്ലീഷ്, ജനറൽ നോളജ് എന്നിവയ്ക്കുപുറമേ എലിമെന്ററി മാത്തമാറ്റിക്സും ഉണ്ടാവും (ആകെ 300 മാർക്ക്)

സിലബസ് സംബന്ധമായ വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാവും.

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും പരീക്ഷാ കേന്ദ്രമുണ്ടാവും.

വിശദമായ സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

https://upsconline.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജനുവരി 9 (വൈകീട്ട് 5 മണി)

Important Links
Official Notification Click Here
Apply Online Click Here


UPSC CDS Combined Defence Services Exam 2024 | 457 Posts | Last Date: 09 January 2024


UPSC CDS 2024: The Union Public Service Commission has released the notification for the Combined Defence Services Examination (I) of 457 vacancies. Candidates with the qualification of B.E/B.Tech/Any Degree can apply for this post. The selection process is based on the written exam and interview. Eligible candidates can apply for this exam online on or before 09 January 2024. The detailed eligibility and UPSC CDS application form procedure are given below;

UPSC CDS-Combined Defence Services Exam 2024


Job Summary

Exam Name Combined Defence Services Examination (I)
Job Type Central Govt Jobs
Qualification B.E/B.Tech/Any degree
Total Vacancies 457 Posts
Experience Freshers
Salary Rs.15,500 – 2,50,000/-
Job Location Across India
Last Date 09 January 2024

UPSC CDS Combined Defence Services Exam 2024 – Detailed Eligibility:

Educational Qualification:
  • For I.M.A. and Officers Training Academy, Chennai: Degree of a recognized University or equivalent.
  • For Indian Naval Academy: Degree in Engineering from a recognized University/ Institution.
  • For Air Force Academy: Degree of a recognized University (with Physics and Mathematics at 10+2 level) or Bachelor of Engineering.

Tenure of Appointment: Short Service Commission will be granted to Males and Females in the regular Army for 14 years, i.e. for an initial period of 10 years, extendable by a further period of 04 years.

Age Limits:

  • For IMA: —Unmarried male candidates born not earlier than 2nd January 2001 and not later than 1st January 2006 only are eligible.
  • For Indian Naval Academy:  Unmarried male candidates born not earlier than 2 January 2001 and not later than 1 January 2006 are eligible.
  • For Air Force Academy:20 to 24 years as of 1st January 2025 i.e. born not earlier than 2nd January,
    2001 and not later than 1st January 2005.
  • For Officers Training Academy: (SSC Course for Men) Unmarried male candidates born not earlier than 2nd January, 2000 and not later than 1st January 2006 are eligible.
  • For Officers Training Academy: (SSC Women Non-Technical Course) Unmarried women, issueless widows who have not remarried and issueless divorcees (in possession of divorce documents) who have not remarried are eligible. They should have been born not earlier than 2nd January, 2000 and not later than 1st January 2006.

Note: Male divorcee/widower candidates cannot be treated as unmarried males for their admission in IMA/INA/AFA/OTA, Chennai courses, and accordingly, they are not eligible for these courses.

Academy Wise Vacancies: 457 Posts

  • Indian Military Academy, Dehradun: 100 Posts
  • Indian Naval Academy, Ezhimala: 32 Posts
  • Air Force Academy, Hyderabad: 32 Posts
  • Officers Training Academy, Chennai, (SSC Men): 275 Posts
  • Officers Training Academy, Chennai, (SSC Women): 18 Posts

Salary

  • Lieutenant: Level 10: Rs.56,100 -1,77,500/-
  • Captain: Level 10 B: 61,300- 1,93,900/-
  • Major: Level 11: 69,400 – 2,07,200/-
  • Lieutenant Colonel: Level 12A – 1,21,200 – 2,12,400/-
  • Colonel: Level 13: 1,30,600-2, 15,900/-
  • Brigadier : Level 13A: 1,39,600-2,17,600/-
  • Major General: Level 14: 1,44,200-2,18,200/-
  • Lieutenant General HAG Scale: Level 15 – 1, 82, 200-2,24,100/
  • HAG+Scale : Level 16 – 2,05,400 – 2,24,400/-
  • VCOAS/Army Cdr/ Lieutenant General (NFSG): Level 17 – 2,25,000/-(fixed)
  • COAS: Level: 18 – 2,50,000/-(fixed)
  • Military Service Pay (MSP) to the officers from the rank of Lieutenant to Brigadier: Rs 15.500 p.m. fixed

UPSC CDS 2024 Selection Process


The selection process is based on the Written Examination and Interview for intelligence and personality tests.

Scheme of Examination:

For Admission to the Indian Military Academy, Indian Naval Academy, and Air Force Academy:

Subject Duration Max Marks
English 2 Hours 100
General Knowledge 2 Hours 100
Elementary Mathematics 2 Hours 100

For Admission to Officers Training Academy :

Subject Duration Maximum Marks
English 2 Hours 100
General Knowledge 2 Hours 100
  • The maximum marks allotted to the written examination and to the interviews will be equal for each course i.e. the maximum marks allotted to the written examination and to the interviews will be 300, 300, 300 and 200 each for admission to the Indian Military Academy, Indian Naval Academy, Air Force Academy and Officers’ Training Academy respectively.
  • The papers in all the subjects will consist of objective-type questions only.
  • The question papers (Test Booklets) of General Knowledge and Elementary Mathematics will be set bilingually in Hindi as well as English.
Application Fee
  • For Others: Rs.200/-
  • Female/SC/ST candidates are exempted from the application fee.

Mode of Payment: Depositing the money in any branch of SBI by cash, using net banking, the State Bank of India facility, or using Visa/Master/Rupay Credit/Debit Card.

How to Apply for UPSC CDS Combined Defence Services Exam 2024?

All interested and eligible candidates can submit their online application to the official website (www.upsconline.nic.in ) on or before 09 January 2024.

It is essential for the applicant to register himself/herself first at the One Time Registration (OTR) platform.

Important Links

Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!