Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsGovernment JobsIT/Cyber JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsKottayamLatest UpdatesPathanamthittaThiruvananthapuram

പ്ലസ് ടു യോഗ്യതയുള്ളവർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ആവാം

വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : 2022 ഒക്ടോബർ 11

TDB Notification 2022 For Data Entry Operators-Daily Wages


തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്  (Data Entry Operators-Daily Wages – Virtual-Q-TDB): കൊല്ലവർഷം 1198 ശബരിമല ദേവസ്വം മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് , വെർച്വൽ – ക്യൂ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി ജോലി ചെയ്യുവാൻ താത്പര്യമുള്ള ഹിന്ദുക്കളും തദ്ദേശവാസികളുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത : പ്ലസ് ടു വും , അതോടൊപ്പം ഗവണ്മെന്റ് അംഗീകൃത DPCS ( NCVT ) / DCA / തത്തുല്യ യോഗ്യതയുള്ളവരും കൂടാതെ 18 നും 60 നും മധ്യേ പ്രായമുള്ളവരും ആയിരിക്കണം.

തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകർ ദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും (താഴെ നേരിട്ട് ലിങ്ക് വഴി ഡൌണ്‍ലോഡ് ചെയ്യാം) പ്രസിദ്ധീകരിച്ചിട്ടുളള മാതൃകയിൽ വെളളപ്പേറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്സ് വിദ്യാഭ്യാസ യോഗ്യത , കമ്പ്യൂട്ടർ പരിജ്ഞാനം , മതം , പൂർണമായ മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ , ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകൾ , ആറ് മാസത്തിനകം എടുത്തിട്ടുള്ള പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 11/10/2022 ന് പകൽ 11 മണി മുതൽ തിരുവനന്തപുരം നന്തൻകോട് ദേവസ്വം ആസ്ഥാനത്തുള സുമംഗലി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ് . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിന വേതനം 755/– രൂപ ലഭിക്കുന്നതാണ്.

സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ

  • ശ്രീകണ്ഠേശ്വരം ദേവസ്വം , തിരുവനന്തപുരം
  • കൊട്ടാരക്കര ദേവസ്വം
  • നിലയ്ക്കൽ ദേവസ്വം
  • പന്തളം വലിയകോയിക്കൽ ദേവസ്വം
  • എരുമേലി ദേവസ്വം
  • ഏറ്റുമാനൂർ ദേവസ്വം
  • വൈക്കം ദേവസ്വം
  • പെരുമ്പാവൂർ ദേവസ്വം
  • കീഴില്ലം ദേവസ്വം , പെരുമ്പാവൂർ
  • കുമളി , ഇടുക്കി
  • മൂഴിക്കൽ ( മുക്കുഴി ) , ഇടുക്കി
  • ചെങ്ങന്നൂർ
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2022/10/Data-Entry-Operators-Daily-Wages-Virtual-Q-TDB.pdf”]

Important Links

Official Notification & Application Form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!