ശബരിമലയിൽ ദിവസവേതന ജീവനക്കാരുടെ പോസ്റ്റിലേക്ക് ട്രാവൻകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 19
കൊല്ലവർഷം 1196-ലെ മണ്ഡലപൂജ -മകരവിളക്ക് അടിയന്തിരങ്ങളോട് അനുബന്ധിച്ച് ശബരിമലയിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി നോക്കുവാൻ താൽപര്യമുളള ഹിന്ദുക്കളായ പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
2020-2021 വർഷത്തെ മണ്ഡലകാലത്തെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Job Summary | |
---|---|
Organization | Travancore Devaswom Board (TDB) |
Job Type | Daily Wages |
Salary | Not Mentioned |
Last Date | 19 October 2020 |
Job Location | Sabarimala Temple , Pathanamthitta |
ഹിന്ദു വിഭാഗത്തിൽപ്പെടുന്ന പുരുഷന്മാർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളൂ.
അപേക്ഷകൾ ( ഓഫ്‌ലൈൻ ) പോസ്റ്റൽ വഴിയാണ് സമർപ്പിക്കേണ്ടത്.
പ്രായപരിധി : അപേക്ഷകർ 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ആറു മാസത്തിനകം എടുത്തിട്ടുളള പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുളള മാതൃകയിൽ വെളളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 19 ഒക്ടോബർ 2020 വൈകുന്നേരം 5 മണിക്ക് മുമ്പ് ;
ചീഫ് എൻജിനീയർ,
തിരുവിതാംകൂർ ദേവസ്വം ബോർഡ്,
നന്തൻകോഡ്,
തിരുവനന്തപുരം -695003 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 19
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification & Application Form | Click Here |
More Info | Click Here |
- Click here to know the latest job opportunities
- ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക