Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsCareer In ShortContract Based JobsDistrict Wise JobsDriver JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt JobsThiruvananthapuram

സിമെറ്റില്‍ ഡ്രൈവർ ഒഴിവ്

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാര്‍ച്ച്‌ 9

സിമെറ്റില്‍ ഡ്രൈവർ ഒഴിവ്  : കേരള സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ മെഡിക്കൽ എഡ്യൂക്കേഷന്‍ ആന്‍ഡ്‌ ടെക്നോളജി (സി.മെറ്റ്‌ ) യുടെ കീഴിലുള്ള മുട്ടത്തറ നഴ്സിംഗ്‌ കോളേജിലെ ഒഴിവുള്ള ഒരു ഡ്രൈവര്‍ തസ്തികയിലേക്ക്‌ ഒരു വര്‍ഷത്തെ കരാർ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിക്കുന്നു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡ്രൈവർ

യോഗ്യത :

  • പത്താം ക്ലാസ്‌ പാസ്സ്‌ ,
  • ഹെവി മോട്ടോർ വെഹിക്കിള്‍ ലൈസെന്‍സ്‌,
  • മോട്ടോര്‍ വാഹനങ്ങൾ ഓടിച്ചുള്ള 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ( ഇതിൽ 5 വര്‍ഷം ഹെവി വെഹിക്കിള്‍ ആയിരിക്കണം),
  • പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നേടിയിരിക്കണം.

പരമാവധി പ്രായം 40 വയസ്സ്‌ . (എസ്‌.സി / എസ്ടി/ ഒബിസി. വിഭാഗക്കാര്‍ക്ക്‌ നിയമാനുസൃതമായ വയസ്സിളവുണ്ട്‌)

ശമ്പളം : 19,670/ രൂപ.

അപേക്ഷ ഫീസ്‌ :

ജനറല്‍ വിഭാഗത്തിന്‌ 200 രൂപയും എസ്‌.സി/എസ്.ടി. വിഭാഗത്തിന്‌ 100 രൂപയും.

ഫീസ് സിമെറ്റിന്റെ വെബ്സൈറ്റിലുള്ള (www.simet.in) SB Collect മുഖേന അടയ്ക്കാവുന്നതാണ്‌.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.simet.in ൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്‌ ബിയോഡേറ്റയും, വയസ്സ്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍, ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ്‌ ലൈസെന്‍സ്‌, പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌, ജാതി സര്‍ട്ടിഫിക്കറ്റ്‌ (എസ്‌.സി ; എസ്ടി, നോൺ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷകൾ

ഡയറക്ടര്‍,
സി മെറ്റ്‌ പാറ്റൂര്‍,
വഞ്ചിയൂര്‍ പി.ഒ.,
തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ മാര്‍ച്ച്‌ 9 നകം സമർപ്പിക്കേണ്ടതാണ്.

അവസാനതീയതിക്ക്‌ ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

കൂടുതല്‍ വിവരങ്ങള്‍ www.simet.in എന്ന വെബ്സൈറ്റിലും, ഫോണ്‍ 0471-2302400 ലും ലഭ്യമാണ്.

Important Links
Official Notification Click Here
Application Form Click Here
More Info Click Here
Join WhatsApp Channel Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!