പഞ്ചാബ് നാഷണൽ ബാങ്കിൽ 18 സൈബർ സെക്യൂരിറ്റി എക്സ്പേർട്ട് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 19.
Punjab National Bank Notification 2024 : പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ സൈബർ സെക്യൂരിറ്റി എക്സ്പേർട്ടുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
18 ഒഴിവുണ്ട്.
കരാർ നിയമനമാണ്.
അപേക്ഷകർ രാജ്യത്ത് എവിടെയും ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം.
തസ്തികകളും ഒഴിവും
- എസ്.ഒ.സി.മാനേജർ/ എസ്.ഒ.സി. അനലിസ്റ്റ് ആൻഡ് ഇൻസിഡന്റ്റ് റെസ്പോൺസ് അനലിസ്റ്റ്-6,
- ഫയർവാൾ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്/ നെറ്റ് വർക്ക് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് -6,
- എൻഡോ പോയിന്റ്റ് സെക്യൂരിറ്റി എൻജിനീയർ -6.
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഫുൾ ടൈം ബി.ഇ./ ബി.ടെക്. (കംപ്യൂട്ടർ സയൻസ്/ ഐ.ടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ്)/ഫുൾടൈം എം.സി.എ/ തത്തുല്യം.
എൻഡ് പോയിന്റ് സെക്യൂരിറ്റി എൻജിനീയർ തസ്തികയിലേക്ക് രണ്ട് വർഷത്തെയും മറ്റ് തസ്തികകളിലേക്ക് മൂന്ന് വർഷത്തെയും പ്രവൃത്തിപരിചയം വേണം.
ശമ്പളം: എൻഡ്പോയിന്റ് സെക്യൂരിറ്റി എൻജിനീയർക്ക് 15-20 ലക്ഷം രൂപയും മറ്റ് തസ്തികകളിൽ 20-25 ലക്ഷം രൂപയുമാണ് വാർഷിക ശമ്പളം.
പ്രായം: 25-35 വയസ്സ്.
സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
അപേക്ഷാഫീസ് ഇല്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 19.
വിശദ വിവരങ്ങൾക്ക് www.pnbindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |